ചെടികള്‍ നനയ്ക്കുന്ന ഫഹദിനോട് ‘ഇതൊക്കെ പ്ലാസ്റ്റിക്കാണെന്ന്’ നസ്രിയ; മനോഹരം ഈ ഗാനം: വീഡിയോ

March 2, 2020

ഒരു നോട്ടംകൊണ്ടുപോലും വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ട്രാന്‍സ്’ മികച്ച പ്രേക്ഷകസ്വീകാര്യതയോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തെത്തി.

ചിത്രത്തിലെ ‘വാതില്‍ ചാരി…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഫഹദ് ഫാസിലും നസ്രിയയുമാണ് ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്. ശക്തിശ്രീ ഗോപാലന്‍, ജാക്‌സണ്‍ വിജയന്‍, ടോണി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജാക്‌സണ്‍ വിജയന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

Read more: ഒരാളെ ഫോണില്‍ വിളിച്ച് പാട്ട് പാടി കേള്‍പ്പിക്കാമോ എന്ന് അവതാരക, ഉടനെ നസ്രിയക്ക് ഒരു പാട്ടു സര്‍പ്രൈസുമായി ദുല്‍ഖര്‍: ചിരിവീഡിയോ

അന്‍വര്‍ റഷീദാണ് ട്രാന്‍സിന്റെ സംവിധായകന്‍. സോഷ്യല്‍ ഡ്രാമ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രത്തില്‍ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ഫഹദിനും നസ്രിയക്കും പുറമെ, തമിഴ് സംവിധായകന്‍ ഗൗതം മേനോനന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അമല്‍ നീരദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനിംഗ് ചിത്രത്തില്‍ എടുത്തുപറയേണ്ട പ്രത്യേകതകളില്‍ ഒന്നാണ്. സാങ്കേതികമികവിലും ‘ട്രാന്‍സ്’ ഏറെ മികച്ചുനില്‍ക്കുന്നു.