“ഇപ്പോ ലേശം എക്‌സട്രാ ചിരിക്കുന്നുണ്ട്…” രസിപ്പിച്ച് സുരേഷ് ഗോപിയും ജോണി ആന്റണിയും: ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിലെ പ്രേക്ഷകര്‍ കാണാത്ത ഒരു രംഗം

March 5, 2020

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ പ്രദര്‍ശനം തുടരുകയാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം. നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മാതാവായും എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.

എന്നാല്‍ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ പ്രധനാ ആകര്‍ഷണം നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു എന്നതാണ്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം നിരവധി പ്രശംസകളും ഏറ്റുവാങ്ങുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗം പുറത്തെത്തി. സുരേഷ് ഗോപിയും ജോണി ആന്റണിയുമാണ് ഈ രംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്. ചിത്രത്തിലെ ജോണി ആന്റണിയുടെ കഥാപാത്രവും തിയേറ്ററുകളില്‍ കൈയടി നേടി.

Read more: സ്‌കൂള്‍ ബാഗില്‍ പുസ്തകത്തിനൊപ്പം സോപ്പുകളും, പഠനത്തിനിടെയിലും സ്വന്തമായി സമ്പാദിച്ച് അഖില്‍; കൈയടിക്കാതിരിക്കാനാവില്ല…

കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. താരം നായികയായെത്തുന്ന ആദ്യ മലയാള ചിത്രംകൂടിയാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.