വേദിയില്‍ നിന്നും ഇറങ്ങിയെത്തി വിജയ്, പിന്നെ സേതുപതിക്ക് ഒരു മുത്തം

March 17, 2020

വെള്ളിത്തിരയിലെ അഭിനയവിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങള്‍ക്ക് ഇടയിലെ ചില സ്‌നേഹ നിമിഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ചലച്ചിത്ര താരം വിജയ് സേതുപതിയും വജയ്-യും തമ്മിലുള്ള ഒരു സൗഹൃദ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

വിജയ് നായകനായെത്തുന്ന മാസ്റ്റര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങള്‍. സ്റ്റേജില്‍ നില്‍ക്കുകയായിരുന്നു വിജയ്. ഇതിനിടെയില്‍ അവതാരകയുടെ ഒരു ചോദ്യമെത്തി. സ്‌നേഹത്തോടെ അങ്ങേയ്ക്ക് മുത്തം നല്‍കിയ വിജയ് സേതുപതിക്ക് ഒരു സ്‌നേഹചുംബനം നല്‍കാമോ എന്നതായിരുന്നു ചോദ്യം. ഉടനെ വിജയ് സ്‌റ്റേജില്‍ നിന്നും താഴെയിറങ്ങി. വിജയ് സേതുപതിയുടെ അരികിലെത്തി, അദ്ദേഹത്തിന് സ്‌നേഹചുംബനവും നല്‍കി.

Read more: പൊള്ളുന്ന വേനലില്‍ വെള്ളം കിട്ടാതാകുന്ന കുരങ്ങന്മാര്‍ക്ക് മലമുകളില്‍ വെള്ളമെത്തിച്ചു നല്‍കുന്ന നന്മമനസ്സ്; ഹൃദ്യം ഈ വീഡിയോ

ലോകേഷ് കനകരാജ് ആണ് മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.