80 വയസായാലും കുട്ടിത്തത്തിന് കുറവൊന്നുമില്ല, അവസാനമൊരു കുസൃതി ചിരിയും- മനസ് കവർന്ന് ഒരു കുസൃതിക്കാരി അമ്മൂമ്മ

പ്രായം കൂടും തോറും ആളുകൾക്ക് കുസൃതിയും കൂടുമെന്നാണ് പറയുന്നത്. പ്രായമായവരെ നോക്കിയാൽ മതി, അവർക്ക് കൊച്ചുകുട്ടികളെക്കാൾ കൗതുകവും അമ്പരപ്പും കുസൃതിയുമൊക്കെ വളരെ കൂടുതലായിരിക്കും.

ഈ കുറുമ്പും കുസൃതിയുമൊക്കെ കണ്ടിരിക്കാനും രസമാണ്. കാരണം, തിരക്കുപിടിച്ച ജീവിതത്തിൽ ഒരാശ്വാസം ഇവരുടെ ചിരിയും കളിയുമൊക്കെയാണ്.

ഇപ്പോൾ 80 വയസുള്ള ഒരു അമ്മൂമ്മയുടെ കുസൃതിയാണ് സമൂഹമാധ്യമങ്ങളിൽ താരം.ചന്ദനത്തിരി തീർന്നു കഴിയുമ്പോൾ നീളത്തിലുള്ള പ്ലാസ്റ്റിക് കവർ ഊതി വീർപ്പിച്ച് പൊട്ടിക്കാറുള്ളവരാണ് നമ്മളെല്ലാവരും.

അതുപോലെ കവർ തപ്പിയെടുത്ത് ഊതിവീർപ്പിച്ച് പൊട്ടിക്കുകയാണ് ഈ അമ്മൂമ്മ. അവസാനം ഒരു കുസൃതി ചിരിയുമുണ്ട്. ആരുടെയും മനസ് നിറയ്ക്കുന്ന ഒരു വീഡിയോ ആണിത്.

ഇപ്പോൾ എല്ലാവരും പ്രായമായവരെ വൃദ്ധസദനത്തിൽ തള്ളുകയാണ് പതിവ്. എന്നാൽ അവർക്ക് നഷ്ടമാകുന്നത് ഇത്തരം സുന്ദരമായ നിമിഷങ്ങളാണ്.