‘ചിത്രരചന വളരെ സിമ്പിൾ അല്ലേ, ദേ കണ്ടോ… ഇത്രേയുള്ളൂ!’- മക്കൾക്കൊപ്പം ഭിത്തിയിൽ ചിത്രം വരച്ച് അജു വർഗീസ്

April 22, 2020

ലോക്ക് ഡൗൺ കാലം കുടുംബത്തിനൊപ്പമുള്ള അപൂർവ നിമിഷങ്ങളാണ് സിനിമ താരങ്ങൾക്ക്. സിനിമയിൽ തിരക്കിൽ നിന്നും തിരക്കിലേക്കോടുന്നവർക്ക് ആദ്യമായിട്ടാണ് ഇത്തരമൊരു അവസരം ലഭിക്കുന്നത്. നടനും നിർമാതാവുമായ അജു വർഗീസും വളരെ സന്തോഷത്തിലാണ്.

നാലുമക്കൾക്കുമൊപ്പമുള്ള നിമിഷങ്ങൾ ആഘോഷമാക്കുകയാണ് താരം. കുട്ടികൾക്കൊപ്പമുള്ള കുസൃതി നിറഞ്ഞ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് അജു ഇപ്പോൾ.

ഭിത്തി മുഴുവൻ കുത്തിവരകളാണ്. മക്കൾക്കൊപ്പം ഭിത്തിയിൽ ചിത്രം വരയ്ക്കുകയാണ് അജു വർഗീസും. ‘ചിത്രരചന വളരെ സിമ്പിൾ അല്ലേ…. ദേ കണ്ടോ… ഇത്രേയുള്ളൂ!!!’ എന്നാണ് അജു ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

സിനിമ താരങ്ങളും ആരാധകരും അജുവിന്റെ പോസ്റ്റിനു കമന്റുമായി എത്തി. ഏറെ നാളുകൾക്ക് ശേഷമാണ് നാലുമക്കൾക്കും ഒപ്പമുള്ള ചിത്രം അജു പങ്കുവയ്ക്കുന്നത്.