കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

April 22, 2020
Covid positive Cases

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ വിനോദയാത്ര നടത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സംഘത്തിലുള്ളവരാണ് രോഗം സ്ഥിരീകരിച്ചവർ. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മടങ്ങിയ ട്രെയിനിലാണ് ഇരുവരും ടൂർ കഴിഞ്ഞ് തിരികെ എത്തിയത്. 

യാത്രകഴിഞ്ഞെത്തിയ ഇരുവരും 28 ദിവസത്തെ ഹോം ക്വാറന്റീനിലായിരുന്നു. രണ്ടുദിവസം മുമ്പ് ഹൗസ് സര്‍ജന്‍സിക്ക് ജോയിന്‍ ചെയ്യാന്‍ വന്നപ്പോഴാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. തുടര്‍ന്നാണ് ഇവരില്‍ രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇരുവരിലും രോഗലക്ഷണങ്ങൾ കണ്ടിരുന്നില്ല. ഗവ. മെഡിക്കൽ കോളജിൽ നിന്നുമാണ് ഇവർ എംബിബിഎസ് പൂർത്തിയാക്കിയത്.