വീട്ടിലിരുന്നും പഠിക്കാം സംഗീതവും, നൃത്തവും, വയലിനും; ഓണ്‍ലൈനായി അവസരമൊരുക്കി ഫ്ളവേഴ്സ്
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ ആളുകളും വീടുകളില്‍ തന്നെ കഴിയുകയാണ്. വീട്ടിലിരിപ്പ് മടുത്ത് തുടങ്ങിയവര്‍ക്ക് സര്‍ഗവാസന വളര്‍ത്താന്‍ അവസരമുണ്ട് ഫ്ളവേഴ്സ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്ക് അക്കാദമിയില്‍. സംഗീതവും, നൃത്തവും വയലിനുമെല്ലാം ഓണ്‍ലൈനായി പഠിക്കാം. ഇതിനായി ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കുകയാണ് ഫ്ളവേഴ്സ് അക്കാദമി ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്ക്.
പാട്ട്, നൃത്തം, വയലിന് തുടങ്ങിയവ പഠിക്കാനുള്ള അവസരമാണ് ഫ്ളവേഴ്സ് ഒരുക്കുന്നത്. പ്രശസ്ത നര്‍ത്തകി ദ്രൗപതി പ്രവീണാണ് ഭരതനാട്യത്തിന്റെ ക്ലാസുകള്‍ നയിക്കുക. കാവാലം ശ്രീകുമാറിന്റെ അധ്യാപനത്തില്‍ സംഗീതം പഠിപ്പിക്കാം. പ്രശസ്ത വയലിനിസ്റ്റ് ഫ്രാന്‍സിസ് സേവ്യറാണ് വയലിന് പഠിപ്പിക്കുന്നത്.
ബാലപാഠങ്ങള്‍ മുതല്‍ പഠിപ്പിക്കും എന്നതാണ് കോഴ്സിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ കലാരംഗത്തേക്ക് ചുവടുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച അവസരമായിരിക്കും ഇത്. ഉടന്‍ തന്നെ കീബോര്‍ഡ്, ഗിറ്റാര്‍ ക്ലാസുകളും പാഠ്യപദ്ധതിയില്‍ ഉള്പ്പെടുതുന്നതാണ്.
ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക