ഇസഹാക്കിനായി കുഞ്ചാക്കോ ബോബൻ പ്രത്യാശയോടെ ഒരുക്കിയ ‘നോഹയുടെ പെട്ടകം’- ശ്രദ്ധേയമായി പിറന്നാൾ കേക്ക്

April 17, 2020

ആളും ആരവവുമില്ലാതെയാണ് കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ കുടുംബം ആഘോഷിച്ചത്. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ആഘോഷത്തിൽ ഇസഹാക്കിനായി ഒരുക്കിയ കേക്ക് ആണ് ശ്രദ്ധേയമായത്.

നോഹയുടെ പെട്ടകം എന്ന മാതൃകയിലാണ് കേക്ക് തയ്യാറാക്കിയത്. സമാനമായ ഒരവസ്ഥയിലൂടെയാണ് ലോകം ഇപ്പോൾ കടന്നു പോകുന്നതും. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും വൈകാതെ തന്നെ ഇതിനെയൊക്കെ തരണം ചെയ്യാന്‍ നമുക്ക് സാധിക്കുമെന്നും കുഞ്ചാക്കോ ഇസഹാക്കിന്റെ ചിത്രത്തിനൊപ്പം കുറിച്ചു.

ഐശ്വര്യ ലക്ഷ്മി, വിനയ് ഫോര്‍ട്ട്, അനുമോള്‍, ഉണ്ണിമായ, സംയുക്ത മേനോന്‍, ഗായത്രി സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ ഇസഹാക്കിനു പിറന്നാൾ ആശംസയുമായി എത്തി. നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്.