പാചക വാതക വില കുറച്ചു
April 1, 2020

രാജ്യത്ത് പാചക വാതകത്തിന്റെ വിലയില്‍ കുറവ് വരുത്തി. 734 രൂപയാണ് പുതുക്കിയ വില. ഇതുപ്രകാരം വീട്ടാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പാചക വാതക സിലിണ്ടറിന് 62 രൂപ 50 പൈസ കുറഞ്ഞു.
ഇതിനു പുറമെ വാണിജ്യ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള സിലിണ്ടറിന് 97 രൂപ 50 പൈസയും കുറഞ്ഞിട്ടുണ്ട്. 1274 രൂപ 50 പൈസയാണ് പുതുക്കിയ വില.
ഇന്ന് മുതലാണ് പുതുക്കിയ വില നിലവില്‍ വന്നത്. രാജ്യാന്തര വിപണിയിലെ വിലക്കുറവാണ് പാചക വാതകത്തിന്റെ വിലയില്‍ കുറവ് വരാന്‍ കാരണം. അതേസമയം ആറ് മാസത്തിനിടെ ആറ് തവണ വില കൂടിയതിന് ശേഷം ഇത് ആദ്യമായാണ് വില കുറയുന്നത്.