‘നൂറ് വയസായാലും നീയെനിക്ക് എന്നും കുഞ്ഞായിരിക്കും..’- സഹോദരിക്ക് പിറന്നാൾ ആശംസിച്ച് സായ് പല്ലവി

April 22, 2020

സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തെ എന്നും ചേർത്തുപിടിക്കുന്നയാളാണ് സായ് പല്ലവി. അതുകൊണ്ടു തന്നെ എല്ലാ വേദികളിലും കുടുംബം സായി പല്ലവിക്ക് ഒപ്പമുണ്ടാകും. സായി പല്ലവിയുടെ സഹോദരി പൂജ കണ്ണനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എപ്പോഴും നടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ സഹോദരിക്ക് പിറന്നാൾ ആശംസിക്കുകയാണ് നടി.’ നിന്റെ ത്യാഗവും സ്നേഹവും, നീ കാണിച്ച വിട്ടുവീഴ്ചകൾ, എന്റെ ജീവിതത്തിനു അർഥം നൽകി സന്തോഷം പകർന്ന് ഏത് അവസ്ഥയിലും നീ നൽകുന്ന ആ ചിരി..എന്നും നീയെന്റെ കുഞ്ഞാണ്, നൂറു വയസായാലും അതങ്ങനെ തന്നെയായിരിക്കും..പിറന്നാൾ ആശംസകൾ മങ്കി..’എന്നാണ് സായി പല്ലവി കുറിച്ചിരിക്കുന്നത്.

പൂജയ്ക്കൊപ്പമുള്ള ബാല്യകാല ചിത്രങ്ങളും സായി പല്ലവി പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ റാണ ദഗുബാട്ടിയുടെ നായികയായി ‘വിരാട പർവ്വം 1992’ എന്ന ചിത്രത്തിലാണ് സായി പല്ലവി അഭിനയിക്കുന്നത്.