വെറും വില്ലനല്ല, നർത്തകനായ വില്ലൻ- നൃത്ത അരങ്ങേറ്റ ചിത്രങ്ങൾ പങ്കുവെച്ച് നടൻ
ശബ്ദം കൊണ്ടും ഭാവം കൊണ്ടും വില്ലൻ വേഷങ്ങൾ അതി മനോഹരമായി അവതരിപ്പിക്കുന്ന നടനാണ് ഷമ്മി തിലകൻ. ക്രൂരതയും പകയും മാറി മാറി സ്ഫുരിക്കുന്ന മുഖത്ത് ഒരു നർത്തകന്റെ ഭാവം സങ്കൽപ്പിക്കാൻ സാധിക്കുമോ? എന്നാൽ തൻ ഒരു നർത്തകനുമാണെന്ന് ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് ഷമ്മി തിലകൻ.
അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ ഷമ്മി തിലകൻ, തന്റെ നൃത്ത അരങ്ങേറ്റ ചിത്രങ്ങളാണ് പങ്കുവെയ്ക്കുന്നത്. അമ്മ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പാദങ്ങളിൽ നമസ്കരിച്ച് അരങ്ങേറ്റം നടത്തുന്ന ചിത്രങ്ങളാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.
ഇങ്ങനെയൊരു മുഖം ഷമ്മിക്ക് ഉണ്ടെന്നു വിശ്വസിക്കാനാകുന്നില്ല എന്ന് ആരാധകരും കുറിക്കുന്നു. നൃത്തം മാത്രമല്ല, ചിത്ര രചനയും, മൃദംഗവും ഗിറ്റാറുമൊക്കെ വശമാണെന്ന് ഷമ്മി ആരാധകർക്ക് മറുപടി നൽകി.
ഈ ചിത്രങ്ങൾ കണ്ടിട്ട് ഒരു പ്രമുഖ സംവിധായകന്റെ ചിത്രത്തിൽ താങ്കൾക്ക് അവസരം ലഭിക്കട്ടെ എന്നാണ് ഒരു ആരാധകൻ കുറിച്ചത്. അതിന് മറുപടിയായി ‘ഹരിഹരൻ സാർ സംവിധാനം ചെയ്യുവാൻ പോകുന്ന കുഞ്ചന്‍ നമ്പ്യാർ ചെയ്യാൻ ഞാൻ ഒത്തിരി ആഗ്രഹിക്കുന്നു. ഒരിക്കൽ അദ്ദേഹത്തെ വിളിച്ചു ചോദിക്കുകയും ചെയ്തിരുന്നു..!’ എന്ന് ഷമ്മി തിലകൻ വ്യക്തമാക്കി.