കൃഷിപ്പണിക്കിടെ പാട്ട്; വെയിലത്തും വാടാത്ത ആലാപനത്തിന് സോഷ്യല്‍ മീഡിയയുടെ കൈയടി

April 28, 2020

കലാകാരന്‍മാര്‍ക്ക് മുന്‍പില്‍ ഇക്കാലത്ത് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സമൂഹമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സൈബര്‍ ലോകത്ത് താരമാകുന്നു.

Read more: പിണങ്ങി, ചിണുങ്ങി പിന്നെ ഇണങ്ങി… സേഷ്യല്‍മീഡിയയുടെ മനം നിറച്ചൊരു പ്രണയം

സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് മനോഹരമായ ഒരു പാട്ടുകാരന്‍. നരേന്‍ എന്നാണ് ഈ ഗായകന്റെ പേര്. കൃഷിപ്പണിക്കിടെ പാട്ടു പാടുന്ന നരേന്റെ വീഡിയോകള്‍ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വെയിലത്തു വാടാത്ത പാട്ടുകാരന്‍ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.

അതിശയിപ്പിക്കുന്ന ആലാപന മികവാണ് നരേന്റെ ആകര്‍ഷണം. ഹൃദ്യമായാണ് ഈ ഗായകന്‍ ഓരോ പാട്ടുകളും പാടുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ താരമായിക്കഴിഞ്ഞു ഈ കര്‍ഷകന്റെ പാട്ടുകള്‍.