‘അലൈപായുതേ’ കണ്ടതിന് ശേഷം പ്രണയവുമായി പ്രണയത്തിലായി ഞാൻ’- സുപ്രിയ മേനോൻ
April 22, 2020
ഭാഷാഭേദമില്ലാതെ മികച്ച പ്രണയ ചിത്രങ്ങൾ തിരഞ്ഞെടുത്താൽ അതിൽ തീർച്ചയായും ‘അലൈപായുതേ’ ഉണ്ടായിരിക്കും. അന്നും ഇന്നും തലമുറയുടെ ഹരമായി സഞ്ചരിക്കുകയാണ് ഈ ചിത്രം. തന്നെ പ്രണയത്തിലാഴ്ത്തിയ ചിത്രമെന്നാണ് പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ ‘അലൈപായുതേ’ വിശേഷിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഇരുപതാം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ഈ അവസരത്തിലാണ് ‘അലൈപായുതേ’യെ കുറിച്ച് പങ്കുവയ്ക്കുന്നത്. ”ഈ സിനിമ കണ്ടതിനു ശേഷം പ്രണയവുമായി പ്രണയത്തിലായി ഞാൻ” എന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്.
കാർത്തിക് വരദരാജൻ എന്ന സോഫ്റ്റ്വെയർ എഞ്ചിനീയറായി മാധവനും ശക്തി സെൽവരാജ് എന്ന മെഡിക്കൽ വിദ്യാർത്ഥിനിയായി ശാലിനിയും വേഷമിട്ട ചിത്രം പ്രണയം കൊണ്ടും പാട്ടുകൾ കൊണ്ടും ശ്രദ്ധേയമായിരുന്നു.