ലോക്ക് ഡൗണിൽ കൃഷിപ്പണിയുമായി ഇരട്ടക്കുഞ്ഞുങ്ങൾ, വൈറൽ വീഡിയോ

‘ചുട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ…’ അതുകൊണ്ടുതന്നെ ചെറുപ്പത്തിലേ കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനാണ് എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കുന്നത്. എന്നാൽ ചില കുട്ടികൾ ആരും ഒന്നും പറയാതെ തന്നെ നല്ല ശീലങ്ങൾ സ്വയം ചെയ്യുന്നത് കാണാം. അത്തരത്തിൽ സ്വയം കൃഷിപ്പണി ചെയ്യുന്ന രണ്ടു കുഞ്ഞുങ്ങളാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്.
നടി സാന്ദ്ര തോമസ് ആണ് ഇരട്ടകുഞ്ഞുങ്ങള്‍ കൃഷിപ്പണി ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്‍തത്. ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും എന്നാണ് ഈ കുട്ടികുറുമ്പുകളുടെ പേര്.
Read also: ഉയർന്നുപൊങ്ങുന്ന തിരമാലകൾ പോലെ അതിസുന്ദരിയായി വേവ് റോക്ക്; അത്ഭുത പ്രതിഭാസത്തിന് പിന്നിൽ…വീഡിയോ
മണ്ണെടുക്കുന്നതും, വിത്ത് പാകുന്നതും, വെള്ളമൊഴിക്കുന്നതുമൊക്കെ ഈ കുരുന്നുകളാണ്. മുളച്ചുവന്ന തൈകളെ ഏറെ കരുതലോടെ ഈ കുരുന്നുകൾ നോക്കുന്നതുമൊക്കെ വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്. ഇത്ര ചെറുപ്പത്തിലേ കൃഷിപ്പണിയുമായി എത്തിയ കുരുന്നുകൾക്ക് നിറഞ്ഞ കൈയടിയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.
ഏറെ നിഷ്കളങ്കതയോടെ ഇരുവരും കൃഷിചെയ്യുന്നതും കുസൃതികാണിക്കുന്നതുമൊക്കെ സമൂഹമാധ്യമങ്ങളിൽ കൗതുകം സൃഷ്ടിച്ചുകഴിഞ്ഞു. വൈറൽ വീഡിയോ കാണാം.
Story Highlights: cute twins farming video