വെള്ളക്കെട്ടില്‍ വീണ കുഞ്ഞന്‍ ആനയെ കരകയറാന്‍ സഹായിച്ച് മറ്റൊരു ആന: വൈറല്‍ വീഡിയോ
ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. സൈബര്‍ ഇടങ്ങളിലും പലപ്പോഴും ഗജരാജവീരന്മാരുടെ കഥകള്‍ ശ്രദ്ധ നേടാറുണ്ട്. വൈദ്യുതവേലി മറികടക്കുന്ന ആനയും പക്ഷികള്‍ക്കൊപ്പം കളിച്ച് ഉല്ലസിക്കുന്ന ആനക്കുട്ടിയുടെ കാഴ്ചകളുമൊക്കെ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് ഒരു ആനക്കാഴ്ച.
പ്രായോഗിക ബുദ്ധിയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ആനകള്‍. പലപ്പോഴും മനുഷ്യരെപ്പോലും വെല്ലാറുണ്ട് അവ. വെള്ളക്കെട്ടില്‍ വീണ ഒരു കുട്ടിയാനയെ കരകയറാന്‍ സഹായിക്കുന്ന മറ്റൊരാനയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. നിരവധിപ്പേരാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്. കൊവിഡ് 19 എന്ന മഹാമാരിയുടെ കാലത്ത് മനസ്സിന് സന്തോഷം പകരുന്നതാണ് മൃഗങ്ങള്‍ക്കിടയില്‍ പോലുമുള്ള ചേര്‍ത്തുനിര്‍ത്തല്‍ എന്നാണ് ചിലര്‍ വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.
Read more: ഭീമന് പരുന്തിന്റെ കണ്ണുചിമ്മല്‍ ഇങ്ങനെ: ശ്രദ്ധേയമായി അപൂര്‍വ്വ സ്ലോ മോഷന്‍ ദൃശ്യങ്ങള്‍
ചെറിയൊരു വീഡിയോ ആണെങ്കില്‍പോലും പരസഹായത്തിന്റെയും സ്നേഹത്തിന്റെയുമെല്ലാം മാതൃക കാട്ടുന്നു ഈ വീഡിയോ. വെള്ളക്കെട്ടില്‍ വീണ കുട്ടിയാന പലതവണ കരകയറാന്‍ നോക്കുന്നുണ്ട്. എന്നിട്ടും രക്ഷയില്ല. ഓരോ തവണയും കുട്ടിയാനയുടെ പരിശ്രമം പരാജയപ്പെടുകയാണ്. ഇതെല്ലാം നോക്കിനില്ക്കുകയായിരുന്നു മറ്റൊരു ആന സമീപത്ത്. ഏറെ നേരം പരിശ്രമിച്ചിട്ടും കുട്ടിയാനയക്ക് കരയിലേയ്ക്ക് കയറാന്‍ സാധിക്കുന്നില്ലെന്ന കണ്ട ആന അതിനെ സഹായിക്കുകയായിരുന്നു.
Story Highlights: Baby elephant stuck in ditch gets help from another gentle giant viral video
This is how we will get out this pandemic. #Together. pic.twitter.com/A98CLqiFpn
— Parveen Kaswan, IFS (@ParveenKaswan) May 12, 2020