സ്വപ്നങ്ങൾ ബാക്കിയാക്കി മരണം കവർന്ന റാണി ചന്ദ്രയുടെ ജീവിതം- ഓർമ്മകളുമായി “filmy FRIDAYS”ൽ ബാലചന്ദ്ര മേനോൻ
മലയാള സിനിമയുടെ ഒരുകാലത്തെ ഹൃദയത്തുടിപ്പായിരുന്ന കോടമ്പാക്കം, തന്റെ അനുഭവങ്ങളിലൂടെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ബാലചന്ദ്ര മേനോൻ. കോടമ്പാക്കത്ത് തന്റെ സിനിമാ മാധ്യമപ്രവർത്തനം ആരംഭിച്ച ഓർമ്മകളാണ് “filmy FRIDAYS”ലൂടെ അദ്ദേഹം പങ്കുവയ്ക്കുന്നത്.
കോടമ്പാക്കത്തെ സിനിമ ജീവിതത്തിൽ ആദ്യമായി അദ്ദേഹം അഭിമുഖം ചെയ്തത് സൂപ്പർ നായിക ആയിരുന്ന റാണി ചന്ദ്രയെയാണ്. ഒരു സിനിമാ നടിക്കപ്പുറം അടുത്ത സൗഹൃദം ആദ്യ കാഴ്ച്ചയിൽ തന്നെ സമ്മാനിച്ച റാണി ചന്ദ്ര അന്നുവരെ പങ്കുവയ്ക്കാതിരുന്ന തന്റെ സന്തോഷങ്ങളും സ്വപ്നങ്ങളും ജീവിതവും ബാലചന്ദ്ര മേനോനോട് പങ്കുവെച്ചിട്ടാണ് ദുബായിലേക്ക് യാത്ര ആയത്.
സിനിമാ മാധ്യമപ്രവർത്തകന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ആദ്യ വെല്ലുവിളിയും അഭിമുഖീകരിച്ച്, കൂടുതൽ വിപുലമായി തന്നെ കോടമ്പാക്കത്ത് സൗഹൃദത്തിന്റെ പിൻബലം സൃഷ്ടിച്ച് സജീവമാകുന്നതിനിടയിലാണ് റാണി ചന്ദ്രയുടെ അപ്രതീക്ഷിത മരണവാർത്ത അദ്ദേഹത്തെ തേടിയെത്തിയത്. തന്നെക്കുറിച്ച് ബാലചന്ദ്ര മേനോൻ തയ്യാറാക്കിയ അഭിമുഖം പോലും കാണും മുൻപ് യാത്രയായ റാണി ചന്ദ്രയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് “filmy FRIDAYS” ന്റെ പുതിയ എപ്പിസോഡിലൂടെ. എല്ലാ വെള്ളിയാഴ്ചകളിലുമാണ് “filmy FRIDAYS” മായി ബാലചന്ദ്ര മേനോൻ എത്തുന്നത്.
Story highlights- balachandra menon about late actress rani chandra