സിനിമയുടെ നിഗൂഢ സൗന്ദര്യം കാത്തുസൂക്ഷിച്ച എം ജി ആറിന്റെ വിജയ രഹസ്യം- താര സാമ്രാജ്യത്തിലേക്കുള്ള ചുവടുവയ്‌പ്പിനെക്കുറിച്ച് ബാലചന്ദ്ര മേനോൻ “filmy FRIDAYS!”ൽ

May 23, 2020

അനുഭവങ്ങളാണ് ബാലചന്ദ്ര മേനോന്റെ ഏറ്റവും വിലപ്പെട്ട സമ്പത്ത്. വെള്ളിത്തിരയിലേക്കുള്ള ചുവടുവയ്‌പ്പിനെക്കുറിച്ച് അദ്ദേഹം പങ്കുവയ്ക്കുമ്പോൾ കേട്ടിരിക്കാൻ പ്രേക്ഷകർക്കും കൗതുകമാണ്. “filmy FRIDAYS!” ന്റെ പുതിയ എപ്പിസോഡിൽ അപൂർവമായി കാണാനും പരിചയപ്പെടാനും സാധിച്ച താരവിസ്മയങ്ങളെക്കുറിച്ചാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

കോടമ്പാക്കം ജീവിതത്തിൽ ഒരു സിനിമാ മാധ്യമപ്രവർത്തകനായാണ് തുടക്കമെങ്കിലും അവിടെനിന്നുള്ള അനുഭവങ്ങളെല്ലാം തന്റെ സിനിമ ജീവിതത്തിലേക്കുള്ള മുതൽക്കൂട്ടുകളായി മാറ്റുകയായിരുന്നു ബാലചന്ദ്ര മേനോൻ.

എം ജി ആർ, ജമിനി ഗണേശൻ തുടങ്ങിയ സൂപ്പർ താരങ്ങളെ നേരിൽ കണ്ട അനുഭവങ്ങളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഇന്ന് നഷ്‌ടമായ സിനിമയുടെ നിഗൂഢ സൗന്ദര്യം അന്ന് എം ജി ആറിനെ പോലെയുള്ള മഹാരഥന്മാർ കാത്തുസൂക്ഷിച്ചതിനെ കുറിച്ചും ബാലചന്ദ്ര മേനോൻ മനസ് തുറക്കുന്നു. ആദ്യമായി മാധ്യമപ്രവർത്തകനായ ഒരു സിനിമ സെറ്റിലേക്ക് കടന്നു ചെല്ലുന്നതിന്റെ മുന്നൊരുക്കങ്ങൾ കുറിച്ച് പങ്കുവെച്ചാണ് ഈ എപ്പിസോഡ് അവസാനിക്കുന്നത്.

എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം ഏഴുമണിക്കാണ് “filmy FRIDAYS!” യൂട്യൂബിൽ പങ്കുവയ്ക്കുന്നത്.

Story highlights-24th episode of balachandra menon’s filmy Fridays