ചെറുപ്പത്തിൽ വേർപിരിഞ്ഞ കൂടപ്പിറപ്പിനെ കണ്ട് പരസ്പരം കെട്ടിപ്പിടിച്ച് പട്ടികുഞ്ഞുങ്ങൾ- അമ്പരപ്പിക്കുന്ന സ്നേഹക്കാഴ്ച
നാളുകൾക്ക് ശേഷം കുടുംബത്തെ കാണുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. മനുഷ്യനെ പോലെ തന്നെ മൃഗങ്ങൾക്കും കൂടപ്പിറപ്പിനോടുള്ള സ്നേഹം വേറിട്ടതാണ്. എന്നാൽ മൃഗങ്ങളിലെ സഹോദര സ്നേഹം അധികം കാണാത്ത കാഴ്ചയുമാണ്.
അതിനുകാരണം, പട്ടിയും പൂച്ചയുമെല്ലാം പിറന്നു വീഴുമ്പോൾ തന്നെ പലവഴിക്ക് പല സാഹചര്യങ്ങൾകൊണ്ട് പിരിയുന്നവരാണ്. ചെറുപ്പത്തിൽ നഷ്ട്ടമായ സഹോദരനെ പിന്നീട് കണ്ടുമുട്ടുന്നതും ആ സന്തോഷവുമൊക്കെ സിനിമകളിലൂടെ കണ്ടിട്ടുള്ള നമുക്ക് മുന്നിൽ സ്നേഹം കൊണ്ട് ശ്രദ്ധ നേടുകയാണ് രണ്ടു പട്ടിക്കുഞ്ഞുങ്ങൾ.
ഒരേ പ്രായം തോന്നുന്ന രണ്ടു പട്ടികുഞ്ഞുങ്ങൾ ഉടമസ്ഥർക്കൊപ്പം സായാഹ്ന സവാരിക്കിറങ്ങിയതാണ്. വഴിയോരത്ത്വെച്ച് പരസ്പരം കണ്ടുമുട്ടിയ പട്ടികുഞ്ഞുങ്ങൾ പെട്ടെന്ന് തന്നെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചു.
Read More:കവിതകളിലൂടെ ചൈതന്യം നിറച്ച ഓ എൻ വി കുറുപ്പ്- പ്രിയകവിക്ക് 90ാം ജന്മദിനം
ആദ്യം ഒറ്റപ്പെട്ട ജീവിതത്തിൽ സഹജീവിയോടുള്ള സ്നേഹപ്രകടനമാണെന്ന് ഉടമസ്ഥർ കരുതിയെങ്കിലും ഏറെ നേരമായിട്ടും ഇവ മടങ്ങാൻ കൂട്ടാക്കാതായതോടെ രണ്ടുപേരുടെയും പശ്ചാത്തലം അന്വേഷിക്കുകയായിരുന്നു. അപ്പോളാണ് അറിയുന്നത്, പത്തുമാസങ്ങൾക്ക് മുൻപ് ആറ് മക്കളുള്ള നായ കുടുംബത്തിൽ നിന്നും പിരിഞ്ഞവരാണ് ഈ പട്ടികുഞ്ഞുങ്ങൾ. ഇത്ര നാളുകൾക്ക് ശേഷം കണ്ടിട്ടും ഇരുവരും പരസ്പരം തിരിച്ചറിയുകയും സ്നേഹം പങ്കിടുകയും ചെയ്തതാണ് കാഴ്ചക്കാരിൽ അത്ഭുതം.
pls look at what my dad sent me this morning I cannot even😭❣️🐶 pic.twitter.com/QTy5J8uEwZ
— 𝐋𝐈𝐁𝐁𝐘 🦋 (@libpincher) May 19, 2020
Story highlights-heart touching love between dog siblings