‘തോമസൂട്ടി വിട്ടോടാ…’ ഇന്‍ ഹരിഹര്‍നഗറിലെ നാല്‍വര്‍ സംഗമായി കൃഷ്ണകുമാറും മക്കളും: ടിക് ടോക്ക് വീഡിയോ

May 4, 2020
Actor Krishnakumar ticktok

ടിക് ടോക്ക് ആപ്ലിക്കേഷന്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരമായ വീഡിയോകള്‍ക്കൊപ്പം പല സിനിമാരംഗങ്ങളും ടിക് ടോക്കില്‍ നിരവധിപ്പേര്‍ പുനഃരാവിഷ്‌കരിക്കാറുണ്ട്. ചലച്ചിത്രതാരങ്ങളും ടിക് ടോക്കില്‍ സജീവമാണ്. ഒരുകാലത്ത് സിനിമയില്‍ നിറസാന്നിധ്യമായിരുന്ന മലയാളികളുടെ പ്രിയതാരം കൃഷ്ണകുമാറും മക്കളും ചേര്‍ന്നൊരുക്കിയ ടിക് ടോക്ക് വീഡിയോ ശ്രദ്ധ നേടുന്നു.

സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് കൃഷ്ണകുമാര്‍. മകള്‍ അഹാനയും ഇന്ന് ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ പ്രിയപ്പെട്ടവളായി. രസകരമായ ടിക് ടോക്ക് വീഡിയോയിലൂടെ കൃഷ്ണകുമാറും അഹാനയും സഹോദരിമാരുമൊക്കെ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

Read more: പുല്ല് കൂട്ടിയിട്ട് മെത്തയുണ്ടാക്കി; പിന്നെ കുരങ്ങന്റെ മലക്കം മറിച്ചില്‍: വൈറല്‍ വീഡിയോ

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ രസകരമായ ഒരു രംഗമാണ് ഇപ്പോള്‍ കൃഷ്ണകുമാറും മക്കളായ ദിയയും ഇഷാനിയും ഹന്‍സികയും ചേര്‍ന്ന് പുനഃരാവിഷ്‌കരിച്ചിരിക്കുന്നത്. തിയേറ്റുറുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ഇന്‍ ഹരിഹര്‍നഗര്‍. തോമസൂട്ടി വിട്ടോടാ… എന്ന ഒറ്റ ഡയലോഗ് മതി ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു എന്നുറപ്പിക്കാന്‍. ചിത്രത്തിലെ നാല്‍വര്‍ സംഘമായ അപ്പുക്കുട്ടനെയും മഹാദേവനെയും ഗോവിന്ദന്‍കുട്ടിയെയും തോമസുകുട്ടിയേയും വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് ടിക് ടോക്ക് വീഡിയോയിലൂടെ കൃഷ്ണകുമാറും മക്കളും ചേര്‍ന്ന്.

Story Highlights: Actor Krishnakumar ticktok video with daughters

View this post on Instagram

In Harihar nagar.. 😄🥰

A post shared by Krishna Kumar (@krishnakumar_actor) on