ചേലുള്ള നാടന്‍പാട്ടിന്റെ ശീലുകളുമായി കുഞ്ഞൂട്ടനും ഗോക്കുട്ടനും; ദേ ഇവരാണ് സൈബര്‍ലോകം ഹൃദയത്തിലേറ്റിയ ആ കുരുന്ന് ഗായകര്‍

May 6, 2020
gokul vishnu

മലയാളികള്‍ എക്കാലത്തും ഏറ്റുപാടാന്‍ ആഗ്രഹിക്കുന്നവയാണ് നാടന്‍പാട്ടുകള്‍. ഹൃദയധമനികളില്‍ സംഗീതത്തിന്റെ നിത്യസൗകുമാരം നിറയ്ക്കാറുണ്ട് അവ. കാലത്തിന്റെ കുത്തൊഴിക്കില്‍ പെടത്തവയാണ് നാടന്‍പാട്ടുകളിലേറെയും. അവയങ്ങനെ കാലാന്തരങ്ങള്‍ക്കും അതീതമായി മനസ്സുകളില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു. ചേലുള്ള നാടന്‍പാട്ടുകളുടെ ശീലുകളുമായയി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ രണ്ട് കുരുന്ന് ഗായകരുണ്ട്. കുഞ്ഞൂട്ടനും ഗോക്കുട്ടനും.

വിഷ്ണു എന്നാണ് കൂഞ്ഞൂട്ടന്റെ യഥാര്‍ത്ഥ പേര്. ഗോക്കുട്ടന്റെ പേര് ഗോകുല്‍ എന്നും. മലപ്പുറം പൊന്നാനിയിലെ താനൂര്‍ സ്വദേശികളാണ് ഈ മിടുക്കന്മാര്‍. അയല്‍ക്കാരായ ഈ ഉറ്റചങ്ങാതിമാര്‍ പാട്ടിനേയും കൂടെക്കൂട്ടി. നാടന്‍ പാട്ടുകളോടാണ് ഇരുവര്‍ക്കും ഇഷ്ടം കൂടുതല്‍. നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവരാണ് ഈ പാട്ടുകൂട്ടുകാര്‍.

Read more: മൂന്നാം വയസ്സില്‍ അനാഥനായി; ഒറ്റപ്പെടലിലും തളരാതെ സിനിമാ സ്വപ്നങ്ങള്‍ക്കായി പോരാട്ടം; പ്രചോദനമാണ് ഈ ജീവിതം

നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ കുഞ്ഞൂട്ടനും ഗോക്കുട്ടനും നല്‍കുന്ന പ്രോത്സാഹനവും ചെറുതല്ല. നാട്ടുകാരനായ ജിതിന്‍ ദാസിന്റെ നേതൃത്വത്തില്‍ പാട്ടിന്റെ ഈ കൂട്ടുകാര്‍ക്ക് മികച്ച പ്രോത്സാഹനം നല്‍കിവരുന്നു. കുഞ്ഞൂട്ടന്റെയും ഗോക്കുട്ടന്റേയും പാട്ടിന്റെ താല്‍പര്യം തിരിച്ചറിഞ്ഞ ഉണ്ണി മണ്ണാര്‍ക്കാട് എന്നയാള്‍ ഇവരുടെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് ഈ കുരുന്നുഗായകര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. നിരവധിക്കാഴ്ചക്കാരുമായി ഇവരുടെ പാട്ടുവീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

Story Highlight: Amazingly singing friends Gokul Vishnu social media viral