മുത്തശ്ശിയ്ക്ക് കണ്ണെഴുതി പൊട്ടുംതൊട്ട് കുട്ടികുറുമ്പി; സ്നേഹം നിറച്ചൊരു വീഡിയോ

May 13, 2020
baby

ആറും അറുപതും ഒരുപോലെയാണെന്ന് പഴമക്കാർ പറയാറുണ്ട്.. പ്രായം കൂടുന്തോറും മുതിർന്നവരും കുഞ്ഞുങ്ങളെപോലെയാകും. അതുകൊണ്ടുതന്നെ കുട്ടികൾക്ക് കൂടുതൽ പ്രിയം മുത്തച്ഛനോടും മുത്തശ്ശിയോടുംതന്നെയാകും. ഇപ്പോഴിതാ അത്തരത്തിൽ രണ്ട് കളികൂട്ടുകാരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ മനം നിറയ്ക്കുന്നത്.

മുത്തശ്ശിയ്ക്ക് കണ്ണെഴുതി, പൊട്ടുകുത്തി നൽകുകയാണ് ഒരു കുഞ്ഞുമോൾ. കുട്ടിയ്ക്ക് മുൻപിൽ വളരെ അനുസരണയോടെ ഇരിയ്ക്കുകയാണ് മുത്തശ്ശി. മോളുടെ മേക്കപ്പ് കഴിയുമ്പോൾ നിഷ്കളങ്കമായ ഒരു ചെറുചിരിയും നൽകുന്നുണ്ട് മുത്തശ്ശി.

Read also:  ‘ഞാൻ ഫസ്റ്റാവാറായപ്പോൾ അച്ചാച്ചൻ എന്നെ വെട്ടിയല്ലേ?’- ലൂഡോയിൽ തോറ്റതിന് കരച്ചിലും ദേഷ്യവും കൊണ്ട് പൊട്ടിച്ചിരിപ്പിച്ച് ഒരു കുറുമ്പി; വീഡിയോ

എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട ഈ സ്നേഹവീഡിയോയ്ക്ക് നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നതും. കാഴ്ചക്കാരുടെ ഹൃദയം നിറയ്ക്കുകയാണ് ഈ കുഞ്ഞുമകളും മുത്തശ്ശിയും എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

അതേസമയം ലോകം ഇന്ന് വലിയ പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ദുരിതകാലത്ത് ഇത്തരം സ്നേഹവീഡിയോകൾ മനസിന് ഒരുപാട് ആശ്വാസം നൽകുമെന്ന് അഭിപ്രായം പറയുന്നവരും നിരവധിയാണ്.

Story Highlights:  baby girl makeup with grandma viral video