ഇന്ന് ഞങ്ങൾ രണ്ടുപേരുടെയും ജന്മനാൾ; പിറന്നാൾ കൗതുകം പങ്കുവെച്ച് എം ജി ശ്രീകുമാർ

May 19, 2020

അറുപത്തിന്റെ പടിവാതിലിൽ എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. മെയ് 21 ന് ജന്മദിനം ആഘോഷിക്കുന്ന പ്രിയ താരത്തിന് അതിനു മുൻപ് തന്നെ ആശംസയും മറ്റൊരു കൗതുകവും പങ്കുവെച്ചിരിക്കുകയാണ് ഗായകൻ എം ജി ശ്രീകുമാർ.

ജന്മനക്ഷത്രത്തിന് അനുസരിച്ച് മെയ് 19നാണ് മോഹൻലാലിൻറെ പിറന്നാൾ. രേവതി നക്ഷത്രത്തിൽ പിറന്ന മോഹൻലാലിന്റേയും തന്റെയും ജന്മനാൾ ഇന്നാണെന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുകയാണ് എം ജി ശ്രീകുമാർ.

‘ഇന്ന് രേവതി നക്ഷത്രം. ഞങ്ങൾ രണ്ടുപേരുടെയും ജന്മനാളാണിന്ന്‌. ഇത്രയും നാൾ ഞങ്ങളെ കാത്തു രക്ഷിച്ച ദൈവത്തിനു നന്ദി. ഞങ്ങളെ ഇവിടം വരെ എത്തിച്ച ലോകമെമ്പാടുമുള്ള എല്ലാ കലാസ്നേഹിതർക്കും നന്ദി,ലവ് യു ഓൾ’. മോഹൻലാലിന്‌ ഒപ്പമുള്ള ചിത്രം പങ്കുവെച്ച് എം ജി ശ്രീകുമാർ കുറിക്കുന്നു.

തിരുവനന്തപുരം സ്വദേശികളായ മോഹൻലാലും എം ജി ശ്രീകുമാറും സിനിമയിലെത്തും മുൻപ് തന്നെ സുഹൃത്തുക്കളായിരുന്നു. ചെറുപ്പം മുതലുള്ള സൗഹൃദം ഇന്നും ഇവർ കാത്തുസൂക്ഷിക്കുന്നുണ്ട്.

Story highlights-Birthday of Mohanlal and M G Sreekumar