രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 144950 ലേക്ക്; മരണം 4172 ആയി

May 26, 2020
Covid 19

ലോകം മുഴുവൻ നാശം വിതച്ച കൊറോണ വൈറസ് ഇന്ത്യയിലും കുതിച്ചുയരുകയാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 144950 ആയി. മരണം 4172 ആയി. ഇതുവരെ 60,706 പേരാണ് ഇന്ത്യയിൽ രോഗമുക്തരായത്.

ഇന്ത്യയിൽ മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം 17000 കടന്നു. ഇതിൽ കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. ഡൽഹിയിൽ ഇതുവരെ 14053 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണം 276 ആയി. ഗുജറാത്തിൽ 14468 പേർക്ക് രോഗം ബാധിച്ചു. മരണം 888 ആയി. രാജസ്ഥാനിൽ 7300 പേർക്ക് രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ മധ്യപ്രദേശിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 194 ആയി.

Story updates: covid updates