കേരളത്തിന് ഇന്നും ആശ്വാസദിനം; കൊവിഡ് പോസിറ്റീവ് കേസുകൾ ഇല്ല, 61 പേർക്ക് രോഗമുക്തി
May 4, 2020

സംസ്ഥാനത്ത് ഇന്നും ആർക്കും കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെയും കൊവിഡ് കേസുകൾ ഇല്ലായിരുന്നു. അതേസമയം 61 പേർ ഇന്ന് രോഗമുക്തരായി. ഇതുവരെ സംസ്ഥാനത്ത് 499 പേർക്കാണ് രോഗം ബാധിച്ചത്. എന്നാൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് 34 പേരാണ്.
സംസ്ഥാനത്ത് 21724 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. 21352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.
Story Highlight: covid updates