ഇനി ഒരടി മുന്നോട്ട് വയ്ക്കാൻ പറ്റില്ല; ലോക്ക്ഡൗൺ മാറ്റിമറിച്ച ജീവിതം, കൗതുക വീഡിയോ
ലോക്ക്ഡൗൺ കഴിഞ്ഞാൽ എങ്ങനെ ജീവിതം പഴയപടി ആകുമെന്ന് ചിന്തിക്കുന്നവരാണ് മിക്കവരും. കാരണം വീട്ടിൽ വെറുതെ ഇരുന്ന് പലർക്കും ശീലമായി. എന്നാൽ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഇത്തരത്തിൽ മടി പിടിക്കുമെന്ന് കാണിക്കുന്ന ടിക് ടോക്കിൽ പങ്കുവെയ്ക്കപ്പെട്ട രസകരമായ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
എൽസി എന്ന വളർത്തുനായയാണ് വീഡിയോയിലെ താരം. യജമാനൻ മൈക്ക് കുക്കിനൊപ്പം നടക്കാൻ ഇറങ്ങിയതാണ് എൽസി. എന്നാൽ കുറച്ച് ദൂരം നടന്നപ്പോഴേ ദാ കിടക്കുന്നു വെട്ടിയിട്ട ചക്കപോലെ എൽസി. മൈക്ക് കുക്ക് ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നെയല്ലേ കാര്യം മനസിലായത്. ഇത് സംഗതി സാക്ഷാൽ മടി തന്നെ.
Read also: ഇടം കാൽ കിക്കിലൂടെ ഒരു അത്യുഗ്രൻ ഗോൾ; താരമായി ‘മമ്പാട് മെസി’, വൈറൽ വീഡിയോ
ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്നായി കുക്ക്. എൽസിയെ പിടിച്ചു വലിച്ചും, മുന്നിൽ നടന്നും, നിർബന്ധിച്ച് എഴുന്നേൽപ്പിച്ചുമൊക്കെ മൈക്ക് പഠിച്ച പണി പതിനെട്ടും പയറ്റി.. പക്ഷെ ഇനി ഒരടി നടക്കാൻ പറ്റൂല എന്ന ഭാവത്തിൽ എൽസിയും. അവസാനം ഒരുതരത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ച് പോകേണ്ട ഡയറക്ഷനിലേക്ക് എൽസിയെ തിരിച്ചുനിർത്തുന്നത് വരെയാണ് വീഡിയോയിൽ കാണുന്നത്.
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. വീഡിയോയ്ക്ക് കൗതുകകരമായ നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.
വൈറൽ വീഡിയോ കാണാം:
@fovity_id what would you do if this was your dog? 😂🤣 ##petlife ##dog ##foryou ##foryoupage ##learningtodog
♬ Surrender – Natalie Taylor
Story Highlights: dog refuses to walk became lazy because lock down