തറയിൽ കിടന്ന് പിടഞ്ഞ ഗോൾഡ് ഫിഷിനെ വെള്ളത്തിലേക്കിട്ട് ജീവൻ രക്ഷിച്ച് നായ- ഹൃദ്യമായ വീഡിയോ
മനുഷ്യനേക്കാൾ കനിവ് മൃഗങ്ങൾക്കാണെന്ന് പറയാറുണ്ട്. തന്റെ ആഹാരമാണെങ്കിൽ കൂടി അവർ പലപ്പോഴും ഇരകളോട് സഹാനുഭൂതി പ്രകടിപ്പിക്കാറുണ്ട്. മൃഗങ്ങളിൽ ഏറ്റവും സ്നേഹവും കരുതലും നായകൾക്കാണ്. ഇപ്പോൾ ഒരു നായ ജീവനുവേണ്ടി പിടഞ്ഞ ഗോൾഡ് ഫിഷിനെ രക്ഷിക്കുന്ന കാഴ്ചയാണ് ശ്രദ്ധിക്കപ്പെടുന്നത്.
കേൾക്കുമ്പോൾ അത്ഭുതം തോന്നാം. കാരണം നായ എങ്ങനെ മീനിനെ രക്ഷിക്കും? പക്ഷെ, വിശ്വസിക്കാതിരിക്കാനാകില്ല, ഈ വീഡിയോ കണ്ടുകഴിഞ്ഞാൽ.
Ahora si lo he visto todo!!!👏 pic.twitter.com/T60Mk6LLxc
— Finales inesperados! ᴸᵒˢ ᵃᵐᵒ (@YisuscristViral) May 4, 2020
തറയിൽ കിടന്നു ജീവനുവേണ്ടി പിടയുന്ന രണ്ടു ഗോൾഡ് ഫിഷുകളെ ശ്രദ്ധാപൂർവ്വം നാവുകൊണ്ട് എടുത്ത് തൊട്ടടുത്തിരിക്കുന്ന വെള്ളം നിറഞ്ഞ ബൗളിലേക്ക് ഇടുകയാണ് നായ.
READ MORE:കുസൃതി കൊഞ്ചലോടെ ‘കാക്കേ കാക്കേ കൂടെവിടെ’ പാടി അമേരിക്കൻ കുട്ടി- വീഡിയോ
വെള്ളത്തിലേക്കിട്ട ശേഷം മീൻ ചത്തോ എന്നും പരിശോധിക്കുന്നുണ്ട് നായ. 25 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഒട്ടേറെ ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു.
Story highlights-dog saving gold fish