‘അമ്മ തണലിൽ’ റോഡരികിലെ കനാലിൽ വീണ കുട്ടിയാനയെ രക്ഷിക്കുന്ന ‘അമ്മ ആന; സ്നേഹം നിറച്ചൊരു വീഡിയോ

May 7, 2020
elephant

ഹൃദയംതൊടുന്ന ‘അമ്മ സ്നേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കനാലിൽ വീണ കുട്ടിയാനയെ വളരെ സാഹസപ്പെട്ട് രക്ഷപ്പെടുത്തുന്ന ഒരു ‘അമ്മ ആനയുടെ ഹൃദയംതൊടുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

റോഡരികിലായുള്ള കുഴിയിലാണ് കുട്ടിയാന കാൽ വഴുതി വീണത്. കൂടെ ഉണ്ടായിരുന്ന ‘അമ്മ ആന വളരെ പണിപ്പെട്ട് തുമ്പികൈ ഉപയോഗിച്ച് കുട്ടിയാനയെ രക്ഷപ്പടുത്തുന്നതും വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്. കുഞ്ഞിനെ രക്ഷപ്പെടുത്തിയ ശേഷം ഇരുവരും തിരികെ കാട്ടിലേക്ക് നടന്ന് പോകുന്നതും വീഡിയോയിൽ കാണാം.

Read also: “ആ പാട്ട് കേട്ട് ഞാന്‍ അറിയാതെ എണീറ്റിരുന്നു…”; കുരുന്ന് ഗായികയുടെ അതിഗംഭീര ആലാപനത്തെ പ്രശംസിച്ച് ജി വേണുഗോപാല്‍

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഹൃദയസ്പർശിയായ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Story Highlights: elephant rescues baby lovely video