മാസ്കുകൾ ഉപയോഗശേഷം വലിച്ചെറിയരുത്; നിർദ്ദേശവുമായി കേരള പൊലീസ്
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾക്ക് മാസ്കുകൾ ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു. അതേസമയം ഉപയോഗ ശേഷം മാസ്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇത് വലിയ ഗുരുതര ആരോഗ്യപ്രശനങ്ങൾക്ക് കരണമാകുമെന്ന് പറയുകയാണ് കേരള പൊലീസ്. ഉപയോഗശേഷം റോഡരികിലും പൊതുസ്ഥലങ്ങളിലും മറ്റും ഉപേക്ഷിക്കുന്ന മാസ്കുകൾ പരിസ്ഥിതി മലിനീകരണത്തിനും സാംക്രമിക രോഗങ്ങള്‍ക്കും കാരണമായേക്കാം.
ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. അവ കത്തിച്ചുകളയുകയോ ബ്ലീച്ചിംഗ് ലായനിലിയിട്ട് അണുവിമുക്തമാക്കിയശേഷം കുഴിച്ചുമൂടുകയോ ചെയ്യണം. തുണികൊണ്ട് നിര്‍മിച്ച പുനരുപയോഗിക്കാന്‍ കഴിയുന്ന മാസ്കുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
മാസ്കിനുവേണ്ടി കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യവും ഉപയോഗിച്ചവ നശിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഒഴിവാക്കാന്‍ ഇത് സഹായകമാകും.
Story Highlights: kerala police on face mask