‘ആരാരിരാരോ..’- ചേച്ചിയുടെ താരാട്ടുപാട്ട് കേട്ട് ഞെട്ടിപ്പോയ കുഞ്ഞനിയൻ- ചിരി വീഡിയോ
പെൺകുഞ്ഞുങ്ങൾക്ക് ചെറുപ്പം മുതൽ തന്നെ സ്നേഹവും വാത്സല്യവുമൊക്കെ സഹജമാണ്. വീട്ടിൽ മൂത്ത കുട്ടിയൊരു പെൺകുട്ടിയാണെങ്കിൽ അവർ ഇളയ കുട്ടികൾക്ക് മറ്റൊരു അമ്മ തന്നെയായിരിക്കും. സ്നേഹിച്ചും ശാസിച്ചും ലാളിച്ചുമെല്ലാം അവർ കൂടെയുണ്ടാകും. ഇപ്പോൾ അനിയനെ പാട്ടുപാടിയുറക്കാൻ ശ്രമിക്കുന്ന ഒരു കുട്ടിയാണ് സമൂഹമാധ്യമങ്ങളിൽ താരം.
മലപ്പുറം ജില്ലയിൽ നിലമ്പൂരിൽ കാളികാവ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മനു മാത്യുവിന്റെ മക്കളാണ് വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. മൂത്ത കുട്ടിയായ പെൺകുട്ടി ജനിച്ച് ഏതാനും മാസങ്ങൾ മാത്രമായ ഇളയ കുട്ടിയെ പാട്ടുപാടി ഉറക്കാൻ ശ്രമിക്കുകയാണ്.
Read More:കുട്ടികൊമ്പന്മാരോട് മല്ലടിച്ച് ആഫ്രിക്കൻ പക്ഷി; കൗതുക വീഡിയോ
‘കണ്ണാന കണ്ണേ..’ എന്ന ഹിറ്റ് ഗാനമാണ് പാടുന്നതെങ്കിലും കേൾക്കുന്നവർക്ക് വ്യക്തമാകില്ല. ആരാരിരാരോ എന്നൊക്കെ പാടുന്നത് വ്യക്തമാണെങ്കിലും ചെറിയ ശബ്ദത്തിലൊന്നുമല്ല കക്ഷിയുടെ പാട്ട്. പാട്ട് കേട്ട് ഇളയ കുഞ്ഞ് ഞെട്ടിത്തരിച്ച് കിടക്കുകയാണ്. ഇങ്ങനെയൊരു രസികൻ താരാട്ട് പാട്ട് ഇതിനു മുൻപ് കേട്ടിട്ടില്ലെന്നാണ് പലരും കമന്റ്റ് ചെയ്യുന്നത്.
ഇങ്ങനെ പാടിയാൽ കുഞ്ഞ് വേഗം തന്നെ എണീറ്റ് ചേച്ചിക്കിട്ട് രണ്ടടി കൊടുക്കുമെന്നാണ് ടിക് ടോക്കിൽ ഈ വീഡിയോ പങ്കുവെച്ച് മനു മാത്യു കുറിച്ചിരിക്കുന്നത്. ടിക് ടോക്കിൽ താരമാണ് ഈ രസികൻ പാട്ടുകാരി.
Story highlights- funny lullaby song