‘എത്ര ആലോചിച്ചിട്ടും ഈ ബിസ്കറ്റ് എങ്ങോട്ടാ പോകുന്നതെന്ന് മനസിലാകുന്നില്ലല്ലോ?’മാസ്ക് കൊടുത്ത പണി- ചിരി വീഡിയോ
കൊവിഡ് കാലത്ത് ആളുകൾ നിർബന്ധമായും ഉപയോഗിക്കേണ്ട ഒന്നാണ് ഫേസ് മാസ്ക്. ലോകത്തെമ്പാടുമുള്ള ആളുകൾ ഇപ്പോ ഫേസ് മാസ്ക് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി കഴിഞ്ഞു. കുട്ടികളെയും നിർബന്ധമായും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് അണിയിക്കണം.
എന്നാൽ ഫേസ് മാസ്ക് ഉപയോഗിച്ച് ശീലമില്ലാത്തവർക്ക് ചില രസകരമായ അബദ്ധങ്ങളും സംഭവിക്കാറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചൈനയിൽ നിന്നുള്ള ഒരു വീഡിയോ ആണിത്.
ഏകദേശം മൂന്നു വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടി മാസ്ക് ധരിച്ച് നടന്നു പോകുകയാണ്. കയ്യിൽ ഒരു ബിസ്കറ്റുമുണ്ട്. കുട്ടികളാകുമ്പോൾ അവർക്ക് എപ്പോഴും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കണമല്ലോ. നടക്കുന്നതിനിടയിൽ ബിസ്കറ്റ് കഴിക്കാൻ ശ്രമിക്കുമ്പോഴാണ് രസകരമായ സംഭവം.
മാസ്ക് ഉള്ള കാര്യം കുട്ടിക്ക് മനസിലാകുന്നില്ല. ബിസ്കറ്റ് വായിലേക്ക് എത്തുന്നില്ല. ആകെപ്പാടെ അമ്പരന്നു വഴിയിൽ നിന്ന് ചുറ്റും നോക്കുകയാണ് കുട്ടി. എന്നിട്ടും വായിൽവെച്ച് കടിച്ചു നോക്കി.പക്ഷെ ബിസ്കറ്റ് താഴെയാണ് വീഴുന്നത്. അമ്പരന്നു ചുറ്റും നോക്കുന്ന കുട്ടിയുടെ വീഡിയോ മാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.
Story Highlights-Kid trying to eat biscuit with face mask