ആശങ്ക ഒഴിയാതെ മുംബൈ; രോഗികളുടെ എണ്ണം വർധിക്കുന്നു, ലോക്ക് ഡൗൺ നീട്ടി
May 15, 2020

കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ ലോക്ക് ഡൗൺ നീട്ടി. തീവ്രബാധിത പ്രദേശങ്ങളായ പുണെ, മാേലഗാവ്, ഔറംഗബാദ് പ്രദേശങ്ങളിൽ മെയ് 31 വരെ ലോക്ക് ഡൗൺ തുടരും. ഇന്നലെ മുംബൈയിൽ മാത്രം 998 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1602 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 27,524 ആയി. കഴിഞ്ഞ ദിവസം 44 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. ഇതില്‍ 25 പേരും മുംബൈയിലുള്ളവരാണ്.
അതേസമയം ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 81,970 ആയി. 2649പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലായിരത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 51,401 രോഗബാധിതര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 27,920 പേര് രോഗമുക്തരായി.
Story highlights: latest updates covid-19 mumbai
…