മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാൻ ഇതുവരെ രജിസ്റ്റർ ചെയ്തത് 166263 പേർ
അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാൻ ഇതുവരെ രജിസ്റ്റർ ചെയ്തത് 166263 പേർ. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കർണാടകയിൽ നിന്ന് 55128 പേർ, തമിഴ്നാട്- 50863, മഹാരാഷ്ട്ര- 22515, തെലങ്കാന- 6422, ഗുജറാത്ത്- 4959, ആന്ധ്രാപ്രദേശ്- 4338, ഡൽഹി- 4236, ഉത്തർപ്രദേശ്- 3293, മധ്യപ്രദേശ്- 2490, ബീഹാർ 1678, രാജസ്ഥാൻ- 1494, പശ്ചിമബംഗാൾ- 1357, ഹരിയാന- 1177, ഗോവ- 1075 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാടിസ്ഥാനത്തിൽ പാസുകൾ വിതരണം ചെയ്യുന്നുണ്ട്, 5470 പാസുകൾ ഇതുവരെ വിതരണം ചെയ്തു. 515 പേർ വിവിധ ചെക്ക് പോസ്റ്റുകൾ വഴി എത്തിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read also: കേരളത്തിന് ഇന്നും ആശ്വാസദിനം; കൊവിഡ് പോസിറ്റീവ് കേസുകൾ ഇല്ല, 61 പേർക്ക് രോഗമുക്തി
നോർക്കയിലൂടെ രജിസ്റ്റർ ചെയ്ത മലയാളികളാണ് മടങ്ങിയെത്തുന്നത്. മുത്തങ്ങ, വാളയാര്‍ ചെക്പോസ്റ്റ് വഴി ഇതര സംസ്ഥാനത്ത് നിന്നും ആളുകള്‍ എത്തുന്നുണ്ട്. ചെക്ക് പോസ്റ്റിൽ എത്തുന്നവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഉച്ചക്ക് ഒരുമണി മുതൽ വൈകിട്ട് ആറു മണി വരെയാണ് ആളുകളെ കടത്തിവിടുന്നത്.
Story highlights: malayalees stranded in other states registration