നടനഭാവങ്ങളില്‍ നിറഞ്ഞ് മാന്‍വി; ലോക്ക് ഡൗണ്‍ കാലത്ത് ശ്രദ്ധേയമായി നൃത്തവീഡിയോ

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് രാജ്യം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 17 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. ലോക്ക് ഡൗണ്‍ ആയതിനാല്‍ ചലച്ചിത്ര- സീരിയല്‍ താരങ്ങളില്‍ അധികവും വീടുകളില്‍ തന്നെ കഴിയുകയാണ്.
എന്നാല്‍ ഈ ലോക്ക് ഡൗണിനെ ക്രിയാത്മകമായി വിനിയോഗിക്കുന്ന താരങ്ങളുടെ എണ്ണവും ചെറുതല്ല. ടെലിവിഷന്‍ സ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മാന്‍വിയും ലോക്ക് ഡൗണിനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയിരിക്കുകയാണ്. വിരസതയകറ്റാന്‍ മനോഹരമായി നൃത്തം ചെയ്യുകയാണ് താരം.
Read more: സുല്‍ഫത്തിനെ വിവാഹം കഴിച്ച അഡ്വക്കേറ്റ് മമ്മൂട്ടി; ആ പ്രണയയാത്ര 41-ാം വര്‍ഷത്തിലേയ്ക്ക്
മാന്‍വിയുടെ നൃത്തവീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ഭാവാഭിനയത്തില്‍ നിറഞ്ഞുനില്ക്കുന്നു ഈ നൃത്ത വീഡിയോ. നൃത്തരംഗത്തും സജീവമാണ് മാന്‍വി. മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റുന്ന ശ്യാമമേഘമേ നീ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ റീമിക്സ് വേര്‍ഷനാണ് മാന്‍വി മനോഹരമായി നൃത്തം ചെയ്തത്.
Story Highlight: Manve Surendran lock down dance goes viral