‘ദൃശ്യം 2’ വരുന്നു- പിറന്നാൾ സർപ്രൈസ് പങ്കുവെച്ച് മോഹൻലാൽ

May 21, 2020

പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനമാണ് മോഹൻലാൽ നടത്തിയത്. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ‘ദൃശ്യ’ത്തിന് രണ്ടാം ഭാഗം വരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാലാണ് അനൗൺസ്‌മെന്റ്റ് വീഡിയോ പങ്കുവെച്ചത്.

മോഹൻലാലിൻറെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ചിത്രത്തിലെ ജോർജുകുട്ടിയും കുടുംബവും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. മലയാളത്തിന് പുറമെ ഒട്ടേറെ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു.

ആശിർവാദ് ഫിലിംസിന്റെ ബാനറിലാണ് ദൃശ്യം 2 ഒരുങ്ങുന്നത്. മറ്റു താരങ്ങൾ ആരൊക്കെയെന്ന് വ്യകതമല്ല. ജീത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ചിത്രീകരണം നടന്നുകൊണ്ടിരുന്ന റാം എന്ന ചിത്രം ലോക്ക് ഡൗൺ പ്രഖ്യാപനത്തോടെയാണ് മുടങ്ങിയത്. നിലവിലുള്ള സാഹചര്യം നേരെയാകുന്നതുവരെ റാം ഷൂട്ടിങ് മാറ്റിവെച്ച് കേരളത്തിൽ ചിത്രീകരിക്കാവുന്ന ഒരു ചിത്രം പ്ലാൻ ചെയ്യുകയാണെന്ന് ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.

Story highlights- Mohanlal’s drishyam 2 announcement video