‘ലാൽ അങ്കിളിനെ എപ്പോഴെങ്കിലും നേരിട്ട് കാണണം’, പിറന്നാൾ ആശംസകൾക്കൊപ്പം ആഗ്രഹവും; കുഞ്ഞുമകന് മാസ് മറുപടിയുമായി ലാലേട്ടൻ, വീഡിയോ
അഭിനയകലയിലെ അപൂർവതയായ മലയാളികളുടെ ഇഷ്ടതാരം മോഹൻലാലിന് ഇന്ന് അറുപതാം പിറന്നാൾ. ലോകം മുഴുവനുമുള്ള മലയാളികൾ തങ്ങളുടെ ഇഷ്ടതാരത്തിന് പിറന്നാൾ ആശംസകളുമായി എത്തുകയാണ്. സിനിമ താരങ്ങളും ആരാധകരുമടക്കമുള്ളവരുടെ പിറന്നാൾ ആശംസകളാൽ സമൂഹമാധ്യമങ്ങളിൽ മോഹൻലാൽ എന്ന അതുല്യ കലാകാരൻ നിറഞ്ഞുനിൽക്കുകയാണ്.
മലയാളികളുടെ ഇഷ്ടതാരത്തിന് വ്യത്യസ്മായ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നിരവധി ആരാധകർ എത്തുമ്പോൾ, അവരിൽ നിന്നൊക്ക വ്യത്യസ്തനാകുകയാണ് ഒരു കൊച്ചുമിടുക്കൻ. മോഹൻലാലിൻറെ കടുത്ത ആരാധകനായ ഈ ബാലൻ വയനാട് പടിഞ്ഞാറേത്തറ സ്വദേശിയാണ്.
ലാൽ അങ്കിളിന് നേരിട്ട് പിറന്നാൾ ആശംസകൾ നല്കാൻ കഴിയാത്തതിനാൽ വാട്സാപ്പിലൂടെ വീഡിയോ എടുത്ത് അയച്ചിരിക്കുകയാണ് ഈ ബാലൻ. ഈ വീഡിയോ അങ്കിളിന്റെ കൈയിൽ കിട്ടിയാൽ തന്നെ വിളിക്കണം. ലാൽ അങ്കിളിനെ ഒരുപാട് ഇഷ്ടമാണ് നേരിട്ട് കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നുമൊക്കെ പറയുന്ന ബാലൻ കഴിഞ്ഞ പ്രളയകാലത്ത് തന്റെ വീടിന്റെ അരികിലൂടെയാണ് ഉരുൾപൊട്ടിയതെന്നും വീഡിയോയിൽ പറയുന്നുണ്ട്.
Read also: ‘പിറന്നാൾ നിറവിൽ ലാലേട്ടൻ’; സോഷ്യൽ മീഡിയയിൽ ഹിറ്റായി ഒരു കിടിലൻ മാഷപ്പ്, വീഡിയോ
അതേസമയം ഈ വീഡിയോ ചലച്ചിത്രതാരം നാദിർഷ ടിനി ടോമിന് നൽകുകയും അദ്ദേഹം ഇത് മോഹൻലാലിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇത് ലാലേട്ടന്റെ അടുത്ത് എത്തിയതോടെ ഈ കുഞ്ഞുമോന് വോയ്‌സ് മെസേജിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് അദ്ദേഹം. ഷൂട്ടിങ്ങിന്റെ ഭാഗമായി വയനാട്ടിൽ എത്തുമ്പോൾ മോന്റെ വീട്ടിൽ വരാമെന്നും, നേരിട്ട് കാണാമെന്നും മിടുക്കനായി മാറണമെന്നും പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ടിനി ടോമിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ:
Story Highlights: mohanlal reply to little boy birthday wishes video