പ്രൊഫസറായി വിജയ്, ബെർലിനായി ഷാരൂഖ് ഖാൻ ;’മണി ഹെയ്സ്റ്റ്’ ഇന്ത്യൻ റീമേക്കിനെ കുറിച്ച് സംവിധായകൻ അലക്സ് റോഡ്രിഗോ
ലോകമെമ്പാടും ആരാധകരുള്ള സ്പാനിഷ് വെബ് സീരിസ് ആണ് മണി ഹെയ്സ്റ്റ്. വളരെ വൈകിയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോൾ വെബ് സീരീസുകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് മണി ഹെയ്സ്റ്റ്. നാല് ഭാഗങ്ങളിലായി ഇറങ്ങിയ നെറ്ഫ്ലിക്സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് അലക്സ് റോഡ്രിഗോയാണ്. ഇപ്പോൾ ഈ സീരിസ് ഇന്ത്യയിൽ ചെയ്യുകയാണെങ്കിൽ തിരഞ്ഞെടുക്കുന്ന താരങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് അലക്സ് റോഡ്രിഗോ .
മണി ഹെയ്സ്റ്റ് ഇന്ത്യയിൽ ചെയ്യുകയാണെങ്കിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ച് ഒട്ടേറെ താരങ്ങൾ സമീപിച്ചതായി അലക്സ് റോഡ്രിഗോ പറയുന്നു. സെര്‍ജിയോ മാര്‍ഖ്വിന അഥവാ പ്രൊഫസറുടെ കഥാപാത്രത്തിന് തമിഴ് നടൻ വിജയ് ആണ് അനുയോജ്യൻ എന്നാണ് സംവിധായകൻ പറയുന്നത്. ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയുടെ പേരും അദ്ദേഹം നിർദേശിക്കുന്നുണ്ട്.
Read More: ‘അതേക്കുറിച്ച് കേൾക്കുമ്പോഴും വായിക്കുമ്പോഴും വല്ലാത്ത വേദനയാണ്’- ദുൽഖർ സൽമാൻ
തമിഴ് നടന് അജിത്തിനെ ബൊഗോട്ടയുടെ വേഷത്തിലേക്കും, ഡെന്‍വറുടെ കഥാപാത്രമായി രണ്‍വീര്‍ സിങ്, ടമായോയായി മഹേഷ് ബാബു, സ്വാരസായി സൂര്യ, ബെർലിനായി ഷാരൂഖ് ഖാനെയുമാണ് അലക്സ് റോഡ്രിഗോ തിരഞ്ഞെടുത്തത്. മണി ഹെയ്സ്റ്റിന്റെ നാല് സീസണുകളാണ് ഇതുവരെ കഴിഞ്ഞത്.
Story highlights- money heist director alex rodrigo picks his cast for Indian version