കെ എസ് ചിത്രയ്‌ക്കൊപ്പം പാട്ടില്‍ ചേര്‍ന്ന് അറബിയും; മടങ്ങിയെത്തുന്ന വിദേശ മലയാളികള്‍ക്കായി ഒരു സ്‌നേഹഗീതം

May 8, 2020

പാട്ടിനോളം ഹൃദയത്തെ കീഴടക്കുന്ന മറ്റെന്താണുള്ളത്..? ചില ഗാനങ്ങള്‍ ഹൃദയത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലും. മനോഹരമായ സ്വര മാധുര്യം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടിയാണ് കെ.എസ് ചിത്ര. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ സ്‌നേഹംകൊണ്ട് പൊതിയുകയാണ് കെ എസ് ചിത്ര സുന്ദരമായ ഒരു ഗാനത്തിലൂടെ.

നമ്മുടെ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിസ്തുല സംഭാവനകള്‍ നല്‍കിയ പ്രവാസി മലയാളികള്‍ക്കുള്ള ആദരവ് കൂടിയാണ് ഈ ഗാനം. അഹമ്മദ് മെയ്മനി എന്ന അറബിപ്പാട്ടുകാരനും ഈ പാട്ടില്‍ കെ എസ് ചിത്രയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുന്നു. അതുതന്നെയാണ് ഈ ഗാനത്തിന്റെ മുഖ്യ ആകര്‍ഷണവും.

Read more: ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്; സമൂഹമാധ്യമങ്ങളുടെ മനം കവര്‍ന്ന് ഒരു കുട്ടിക്കുറുമ്പന്‍ ഷെഫ്: വൈറല്‍ വീഡിയോ

എന്‍ വി അജിത്ത് ആണ് ഈ പാട്ട് വീഡിയോയ്ക്ക് പിന്നില്‍. സ്‌നേഹഗീതം എന്ന് പേരിട്ടിരിക്കുന്ന ഗാനം ഇതിനോടകംതന്നെ നിരവധിപ്പേര്‍ ഹൃദയത്തിലേറ്റെടുത്തുകഴിഞ്ഞു. ജന്മനാടുകളിലേയ്ക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്‌നേഹത്താല്‍ നിറയ്ക്കുകയാണ് ഈ ഗാനം.

Story Highlights: Musical Tribute to the home coming expatriates