ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്; സമൂഹമാധ്യമങ്ങളുടെ മനം കവര്‍ന്ന് ഒരു കുട്ടിക്കുറുമ്പന്‍ ഷെഫ്: വൈറല്‍ വീഡിയോ

May 7, 2020
Baby Chef

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് നിഷ്‌കളങ്കത നിറഞ്ഞ കുരുന്നുകളുടെ വീഡിയോകള്‍. കുസൃതിക്കൊഞ്ചലിനും നിറപുഞ്ചിരിക്കുമൊക്കെ കാഴ്ചക്കാരും ഏറെയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നതും ഒരു കുഞ്ഞാവയാണ്.

പിച്ചവെച്ചു തുടങ്ങിയിട്ടേ ഉള്ളൂ ഈ കുരുന്ന്. എന്നാല്‍ ആള് നല്ലൊരു ഷെഫ് ആണ്. അടുക്കളയില്‍ അമ്മയ്‌ക്കൊപ്പം പല പാചക പരീക്ഷണങ്ങളും നടത്താറുമുണ്ട്. ഈ കുഞ്ഞന്‍ ഷെഫിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.

Read more: ചേലുള്ള നാടന്‍പാട്ടിന്റെ ശീലുകളുമായി കുഞ്ഞൂട്ടനും ഗോക്കുട്ടനും; ദേ ഇവരാണ് സൈബര്‍ലോകം ഹൃദയത്തിലേറ്റിയ ആ കുരുന്ന് ഗായകര്‍

ഇന്‍സ്റ്റഗ്രാമിലെ കോബി ഈറ്റ്‌സ് എന്ന പേജിലൂടെയാണ് കുഞ്ഞന്‍ ഷെഫിന്റെ പാചകവീഡിയോകള്‍ പുറത്തുവരുന്നത്. ചോക്ലേറ്റ് കേക്ക്, പിസ, സാലഡ് തുടങ്ങിയവയൊക്കെ കോബി പരീക്ഷിക്കുന്നു. അമ്മയ്‌ക്കൊപ്പമാണ് ഈ പരീക്ഷണങ്ങള്‍ ഒക്കെയും. ചിലസമയങ്ങളില്‍ അമ്മയുടെ ഒക്കത്തിരുന്നുകൊണ്ടാണ് കുരുന്നിന്റെ പാചക പരീക്ഷണങ്ങള്‍. എന്തായാലും സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുയാണ് ഈ കുഞ്ഞന്‍ ഷെഫ്.

Story Highlight: Baby Chef Kobe prepares mouthwatering dishes