ലോക്ക് ഡൗണിൽ കുടുങ്ങി വധുവിന്റെ കുടുംബം; രക്ഷിതാക്കളായി ചടങ്ങ് നിർവഹിച്ച് പോലീസ്
ഈ ലോക്ക് ഡൗൺ കാലത്ത് ഒട്ടേറെ വിവാഹങ്ങളാണ് അപൂർവ രീതികളിൽ നടന്നത്. വീഡിയോ കോളിലൂടെ താലി കെട്ടിയ കല്യാണം വരെ നടന്നിരുന്നു. എന്നാൽ മാതാപിതാക്കൾ നഷ്ടമായ വധുവിന് രക്ഷിതാക്കളായി പോലീസ് എത്തിയ ഹൃദയസ്പർശിയായ അനുഭവമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നാഗ്പൂർ പോലീസ് ആണ് വിവാഹത്തിന് കാർമികത്വം വഹിച്ചത്.
വധുവിന്റെ മാതാപിതാക്കൾ മുൻപ് തന്നെ മരിച്ചിരുന്നു. ലോക്ക് ഡൗൺ കാരണം ബന്ധുക്കൾക്കും എത്താൻ സാധിച്ചില്ല. ഇതോടെ പെൺകുട്ടി തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. എന്നാൽ വിവാഹത്തിൽ പങ്കെടുക്കാൻ നാഗ്പൂർ പോലീസ് സേന എത്തിയതോടെ വിവാഹം ശ്രദ്ധിക്കപെടുകയായിരുന്നു. ഇവർ പെൺകുട്ടിയുടെ രക്ഷാകർത്താക്കളായാണ് വിവാഹത്തിൽ പങ്കെടുത്തത്.
The bride's parents had passed away. There was no one from her family to attend her marriage due to movement restrictions.
— Nagpur City Police (@NagpurPolice) May 6, 2020
#NagpurPolice tried to fulfill this absence.PI and staff were present to bless the newly wedded couple at #Nagpur.#LockdownStories#alwaysthere4u pic.twitter.com/5tvBNt4EyF
Read More:കുസൃതി കൊഞ്ചലോടെ ‘കാക്കേ കാക്കേ കൂടെവിടെ’ പാടി അമേരിക്കൻ കുട്ടി- വീഡിയോ
നാഗ്പൂർ പോലീസ് ട്വിറ്ററിലൂടെയാണ് വിവാഹ വിശേഷം പങ്കുവെച്ചത്.” പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ മരിച്ചതാണ്. ലോക്ക് ഡൗൺ കാരണം ബന്ധുക്കൾക്കും എത്തിച്ചേരാൻ സാധിച്ചില്ല. അവരുടെ അസാന്നിധ്യം നാഗ്പൂർ പോലീസ് നികത്താൻ ശ്രമിച്ചു. പോലീസ് ഇൻസ്പെക്ടറും ഒരു സ്റ്റാഫും ചടങ്ങിൽ പങ്കെടുക്കുകയൂം നവദമ്പതികളെ അനുഗ്രഹിക്കുകയും ചെയ്തു”- പോലീസ് കുറിക്കുന്നു. നിരവധി ആളുകൾ പോലീസിന്റെ മാതൃകാപരമായ പ്രവർത്തിക്ക് അഭിനന്ദനം അറിയിച്ചു.
Story highlights-Nagpur Police Fill in for Bride’s Side of the Family at Wedding