‘ആടുജീവിത’ത്തിലെ നജീബ് ലുക്കില്‍ പൃഥ്വിരാജ്; ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടുന്നു

നടനായും നിര്‍മാതാവായും സംവിധായകനായുമെല്ലാം വെള്ളിത്തിരയിലെ ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളെയും പരിപൂര്ണ്ണതയിലെത്തിക്കാറുണ്ട് താരം. ‘ആടുജീവിതം’ എന്ന സിനിമയ്ക്കുവേണ്ടി ശരീരഭാരം കുറച്ച്, താടി വളര്‍ത്തിയ പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വാദിറാം മരുഭൂമിയിലെ ലൊക്കേഷനില്‍ നിന്നും ജോര്‍ദ്ദാനിലെ ഹോട്ടലില്‍ തിരിച്ചെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടുന്നു.

കഴിഞ്ഞ ദിവസമാണ് ‘ആടുജീവിതം’ ചിത്രീകരണത്തിന്റെ ജോര്‍ദ്ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായ്. മൂന്നുമാസത്തോളം നീണ്ടുനിന്നിരുന്നു ജോര്‍ദ്ദാനിലെ ചിത്രീകരണം. ജോര്‍ദ്ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായെങ്കിലും ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ അവിടെത്തന്നെ തുടരുകയാണ് പൃഥ്വിരാജും സംവിധായകന് ബ്ലെസിയും അടങ്ങുന്ന സംഘം. സിവില്‍ ഏവിയേഷന്റെ പ്രത്യേക അനുമതി കിട്ടിയാല്‍ സിനിമാസംഘം നാട്ടിലേയ്ക്ക് മടങ്ങും.
Read more: വൈദ്യുത ലൈനില്‍ കുടുങ്ങിയ കുട്ടിക്കുരങ്ങനെ സാഹസികമായി രക്ഷിച്ച് അമ്മക്കുരങ്ങ്: വൈറല്‍ വീഡിയോ

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്ഫില് എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന് അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയതാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍.
Story highlights: Prithviraj Aadujeevitham look videos photos