ഇനി ‘ആടുജീവിതം’ ലുക്കിന് വിട; ക്വാറന്റീൻ മുറിയിൽ മിനി ജിം ഒരുക്കി പൃഥ്വിരാജ്
ലോക്ക് ഡൗൺ പ്രതിസന്ധിക്കിടയിലും ജോർദാനിൽ ഷൂട്ടിംഗ് പൂർത്തിയാക്കി മടങ്ങിയെത്തിയിരിക്കുകയാണ് ആടുജീവിതം ടീം. മാസങ്ങളായി ആടുജീവിതത്തിനായി വളരെയധികം സമർപ്പണമാണ് പൃഥ്വിരാജ് നടത്തിയത്. ഭാരം കുറച്ച് തീർത്തും മെലിഞ്ഞ ലുക്കിൽ നിന്നും നാട്ടിലെത്തിയ ശേഷം തിരികെയെത്താനുള്ള പ്രയത്നം പൃഥ്വിരാജ് ആരംഭിച്ചു കഴിഞ്ഞു. അതിനായി ക്വാറന്റീൻ മുറിയിൽ ഒരു മിനി ജിം തന്നെ ഒരുക്കിയിട്ടുണ്ട്.
Read More:പ്രണവിന്റെ സിനിമാ ലൊക്കേഷനിൽ മോഹൻലാലിന്റേയും സുചിത്രയുടെയും സർപ്രൈസ് സന്ദർശനം- വീഡിയോ
‘പഴയ രൂപത്തിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് നിങ്ങൾ വളരെയധികം ആഗ്രഹിക്കുമ്പോൾ,മടങ്ങി വരുന്നതിന് മുമ്പുതന്നെ മുറിയിൽ ഒരു മിനി ജിം സജ്ജീകരിച്ചിരിക്കുന്നു!’ എന്ന് പൃഥ്വിരാജ് കുറിക്കുന്നു. ജിം ഉപകരണങ്ങളുടെ ചിത്രവും ഒപ്പമുണ്ട്.
മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരുന്നത് സുരക്ഷിതമായി തന്നെ ‘ആടുജീവിതം’ ടീം കേരളത്തിലെത്തുന്നതിനായിരുന്നു. മെയ് 22നാണ് പൃഥ്വിരാജ്, ബ്ലെസ്സി തുടങ്ങിയവരടങ്ങുന്ന 58 അംഗ സംഘം കൊച്ചിയിൽ എത്തിയത്. പിന്നീട് പതിനാലു ദിവസത്തെ ക്വാറന്റൈനായി കേന്ദ്രങ്ങളിലേക്ക് പോകുകയായിരുന്നു ഇവർ.
Story highlights- prithviraj set up mini gym in quarantine room