‘എനിക്ക് ഈ മുടിയൊരു ഭാരമായിട്ടാ തോന്നുന്നേ..’- രസികൻ ടിക് ടോക്ക് വീഡിയോയുമായി പ്രിയ വാര്യർ
ഒരേയൊരു ഗാനരംഗത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യർ. മലയാളത്തിൽ ‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും ബോളിവുഡിൽ കൈനിറയെ അവസരങ്ങളാണ് പ്രിയയെ തേടിയെത്തിയത്. തെലുങ്കിലും ഒട്ടേറെ ചിത്രങ്ങൾ പ്രിയ വാര്യരുടേതായി ഒരുങ്ങുന്നുണ്ട്. ലോക്ക് ഡൗൺ സമയത്ത് സിനിമ ഷൂട്ടിങ്ങുകൾ ഇല്ലെങ്കിലും ടിക് ടോക്കിൽ സജീവമാകുകയാണ് പ്രിയ വാര്യർ.
ദിവസേന വ്യത്യസ്തമായ ഒട്ടേറെ വീഡിയോകൾ ആണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ഇപ്പോൾ ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം’ എന്ന സിനിമയിലെ ബിന്ദു പണിക്കരുടെ ഹിറ്റ് ഡയലോഗുമായി എത്തിയിരിക്കുകയാണ് പ്രിയ വാര്യർ.
Read More: പ്രായം എത്രയായാലും ശബ്ദത്തിനെന്ത് മാധുര്യം- മനം കവർന്നൊരു പാട്ടുകാരൻ- വീഡിയോ
എനിക്ക് ഈ മുടി ഭാരമായിട്ടാണ് തോന്നുന്നത് എന്ന ഡയലോഗ് വളരെ രസകരമായാണ് പ്രിയ ടിക് ടോക്കിലൂടെ അവതരിപ്പിക്കുന്നത്. മലയാള സിനിമകളിലെ ഒട്ടേറെ ഹിറ്റ് ഡയലോഗുകൾ പ്രിയ ടിക് ടോക്കിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.
Story highlights-priya warrier tik tok video