മുട്ടോളം മുടിയുമായി സൗബിന്റെ ഓർഹൻ; ഒന്നാം പിറന്നാൾ ആശംസിച്ച് താരങ്ങൾ

May 10, 2020

മാതൃദിനത്തിന് പുറമെ മകൻ ഒർഹാന്റെ പിറന്നാൾ ആഘോഷിക്കുകയാണ് നടൻ സൗബിൻ ഷാഹിർ. സൗബിൻ പോലെ തന്നെ ഒർഹാനും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ഒന്നാം പിറന്നാളിന് ഒർഹാന്റെ രസകരമായ ചിത്രങ്ങളാണ് സൗബിൻ പങ്കുവെച്ചിരിക്കുന്നത്.

മുട്ടറ്റം നീളുന്ന മുടിയുമായിരിക്കുന്ന ഒർഹാന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. ജീവിതത്തിലെ അമൂല്യ സമ്മാനം എന്നാണ് ഒർഹാനെ സൗബിൻ വിശേഷിപ്പിച്ചിരിക്കുന്നത്.

ലോക്ക് ഡൗൺ കാരണം എല്ലാവരും അകാലങ്ങളിലിരുന്നാണ് ഒർഹാന്‌ ആശംസകൾ അറിയിക്കുന്നത്. ‘ജൂനിയർ സൗബിക്ക് പിറന്നാൾ ആശംസകൾ, ഇസുവിന്റെ ഒത്തിരി സ്നേഹം’ എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചിരിക്കുന്നത്.

അന്ന ബെൻ, ചാന്ദ്നി, നസ്രിയ, വിനയ് ഫോർട്ട് തുടങ്ങിയവരും ഒർഹാന്‌ ഒന്നാം പിറന്നാൾ ആശംസിച്ചു. 2019 മെയ് പത്തിനാണ് സൗബിനും ഭാര്യ ജാമിയക്കും കുഞ്ഞ് പിറന്നത്.

Story highlights-soubin shahir’s son orhan turns one