‘കൊറോണയെന്താണെന്നറിയാത്ത കാലത്ത് പാടിയ പാട്ട്’- യാത്രക്കിടയിൽ പാടിയ ഗാനവുമായി ഉണ്ണി മുകുന്ദൻ; വീഡിയോ

May 30, 2020

മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദൻ. ഇതുവരെ അഭിനയത്തിലാണ് തിളങ്ങിയതെങ്കിലും നല്ലൊരു ഗായകൻ കൂടിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. യാത്രയ്ക്കിടെ പാടിയ ഗാനം റെക്കോർഡ് ചെയ്ത് ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

ഒരു വർഷം മുൻപ് ആലപിച്ച ഗാനമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കൊറോണയെക്കുറിച്ചോ മാസ്കിന്റെ പ്രാധാന്യത്തെകുറിച്ചോ അറിയാത്ത സമയത്തുള്ള പാട്ടാണിതെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഒരു ഹിന്ദി ഗാനമാണ് ഉണ്ണി മുകുന്ദൻ പാടുന്നത്. പ്രിയതാരത്തിന് ഇങ്ങനെയൊരു കഴിവുണ്ടെന്ന് അറിഞ്ഞില്ലെന്നാണ് ആരാധകരുടെ കമന്റ്റ്. ‘അച്ചായൻസ്’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ഗാനം ആലപിച്ചിട്ടുണ്ട്.

Read More:ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ 177 പെൺകുട്ടികളെ നാട്ടിലെത്തിച്ച് സോനു സൂദ്

2002 ൽ ഇറങ്ങിയ ‘നന്ദനം’ എന്നെ ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘സീഡനി’ലൂടെയാണ് ഉണ്ണി മുകുന്ദൻ ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. മലയാളത്തിലഭിനയിച്ച ആദ്യ ചിത്രം ‘ബോംബെ മാർച്ച്’ ആണ്. ഏറ്റവുമൊടുവിൽ ‘മാമാങ്ക’മാണ് ഉണ്ണി മുകുന്ദന്റേതായി തിയേറ്ററിൽ എത്തിയത്.

Story highlights- unni mukundan turns singer again