അറിയാത്ത ഭാവത്തിലൊരു ക്യാറ്റ് വാക്ക്; പിന്നാലെ ചിരി പടർത്തി ഒരു ക്യൂട്ട് ഒളിഞ്ഞുനോട്ടവും- രസകരമായ വീഡിയോ
										
										
										
											June 25, 2020										
									
								 
								വളർത്തുമൃഗങ്ങൾ വീട്ടിലുണ്ടെങ്കിൽ നേരംപോകാൻ വേറൊന്നും വേണ്ട. രസകരമായ കളികളും കുസൃതിയുമായി അവ നല്ലൊരു അന്തരീക്ഷം മനുഷ്യർക്ക് സമ്മാനിക്കും. അതുകൊണ്ടുതന്നെ കൊച്ചുകുഞ്ഞുങ്ങളെ പോലെയാണ് എല്ലാവർക്കും വളർത്തുമൃഗങ്ങൾ. അങ്ങനെ രസകരമായ കുസൃതികൊണ്ട് ചിരി പടർത്തുകയാണ് ഒരു പൂച്ച.
പൂച്ചയെ വളർത്തുന്നയാൾ ഒരു മുറിക്കുള്ളിൽ ഇരിക്കുകയാണ്. അതിനൊപ്പം മുറിക്ക് പുറത്ത് നിൽക്കുന്ന പൂച്ചയുടെ ഭാവങ്ങളും ക്യാമറയിൽ പകർത്തുന്നുണ്ട്.
Peek-a-meow pic.twitter.com/FWzAVbd9ET
— Back To Nature (@backt0nature) June 24, 2020
ആദ്യം മുറിക്കുള്ളിലിരിക്കുന്നയാളെ കാണാത്ത ഭാവത്തിൽ മെല്ലെ വാതിൽ കടന്ന് നല്ല ഗമയിൽ ഒരു പൂച്ച നടത്തം. സെക്കൻഡുകൾക്കുള്ളിൽ ഒരു ക്യൂട്ട് ഒളിഞ്ഞുനോട്ടവും. ആ നോട്ടമാണ് ഏറ്റവും രസകരം. ട്വിറ്ററിൽ പ്രചരിക്കുന്ന പൂച്ചയുടെ വീഡിയോ ഇതിനോടകം ഒട്ടേറെപ്പേർ കണ്ടുകഴിഞ്ഞു.
Story highlights- adorable cat’s funny reaction






