‘എന്നെപ്പോലെയുള്ള സഹോദരിമാരുണ്ട്, എന്നാൽ കേക്ക് ആദ്യമാണ്’- രസകരമായ ചിത്രവുമായി അഹാന

ലോക്ക് ഡൗൺ ദിനങ്ങളിൽ വളരെ രസകരമാണ് നടൻ കൃഷ്ണകുമാറിന്റെ വീട്. നാലുമക്കളും ടിക് ടോക്കും പാചക പരീക്ഷണവുമൊക്കെയായി വീട്ടിൽ തന്നെയുള്ളതുകൊണ്ട് ആഘോഷമാണ് വീട്ടിൽ. സിനിമാതിരക്കുകളിൽ നിന്നും മാറിനിൽക്കുന്നതിനാൽ തന്റെ യൂട്യൂബ് ചാനലിൽ സജീവമാണ് അഹാന കൃഷ്ണ. ഇപ്പോൾ ഒരു കേക്കിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അഹാന. ചിത്രത്തിന്റെ ക്യാപ്ഷനാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
മഞ്ഞനിറത്തിലുള്ള വസ്ത്രമാണ് അഹാന ധരിച്ചിരിക്കുന്നത്. അതെ നിറത്തിലും ഡിസൈനിലുമുള്ള കേക്ക് ആണ് കയ്യിൽ. ‘എന്നെപോലെയുള്ള സഹോദരിമാർ ഉണ്ട്. പക്ഷെ എന്നെപോലെ തോന്നിക്കുന്ന കേക്ക് ആദ്യമായാണ് ലഭിക്കുന്നത്’- അഹാന ചിത്രത്തിനൊപ്പം കുറിക്കുന്നു. ധാരളം കമന്റുകളാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.
Read More:‘രാഷ്ട്രത്തെ ഉയര്‍ത്തിപ്പിടിച്ച പെണ്‍കരുത്ത്’; കര്‍ണം മല്ലേശ്വരിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്
അഹാനയും സഹോദരിമാരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. വീട്ടുവിശേഷങ്ങളും സിനിമ വിശേഷങ്ങളുമായി കൃഷ്ണകുമാറും സിന്ധുവും മക്കൾക്കൊപ്പമുണ്ട്.
Story highlights- Ahaana krishna’s funny instagram post