പൂച്ചക്കുഞ്ഞുങ്ങളെ കണ്ട് പിണങ്ങിയ നായയെ ആശ്വസിപ്പിച്ച് അമ്മപ്പൂച്ച- രസകരമായ വീഡിയോ

June 17, 2020

പുതിയ ഒരു അതിഥി വീട്ടിലേക്ക് എത്തുമ്പോൾ എല്ലാവർക്കും സന്തോഷമാണ്. എന്നാൽ ചിലർ പുതിയ ആളെ ഉൾക്കൊള്ളാനാകാതെ അമ്പരന്നും അകന്നുമൊക്കെ നിൽക്കാറുണ്ട്. അത് മനുഷ്യന്റെ മാത്രം പ്രത്യേകതയല്ല. മൃഗങ്ങൾക്കും ഈ സ്വഭാവരീതിയുണ്ടെന്ന് വ്യക്തമാക്കുകയാണ് ഒരു വീഡിയോ.

നായയും പൂച്ചയുമൊക്കെ സുഹൃത്തുക്കളായി കഴിഞ്ഞിരുന്ന വീട്ടിലേക്ക് പൂച്ചയുടെ കുഞ്ഞുങ്ങൾ എത്തി. നായക്ക് ഈ പുതിയ അതിഥികളെ ഒട്ടും രസിച്ചില്ല എന്ന് വീഡിയോയിൽ വ്യക്തമാണ്. പൂച്ചക്കുഞ്ഞുങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ച് നിരാശയോടെ അല്പം ഭയത്തോടെ പിന്മാറുന്ന നായയെ അമ്മപ്പൂച്ച ആശ്വസിപ്പിക്കുകയാണ്.

Read More: കുളത്തിലേയ്ക്ക് ഇറക്കിവിട്ട അനാഥ താറാവുകുഞ്ഞുങ്ങളെ കരുതലോടെ ഏറ്റെടുത്ത് മറ്റൊരു അമ്മത്താറാവ്: വൈറല്‍ വീഡിയോ

നായയെ ചേർന്ന് ഉരുമ്മിയും മറ്റും പൂച്ച, സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണ്. സാധാരണ കുഞ്ഞുങ്ങൾ ഉണ്ടാകുന്ന സമയത്ത് ആരെയും അടുപ്പിക്കാനോ, തൊടാനോ സമ്മതിക്കാറില്ല പൂച്ചകൾ. എന്നാൽ ഇവിടെ നേരെ മറിച്ചാണ് സംഭവിച്ചത്. വളരെ കൗതുകകരമായ വീഡിയോ, സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

Story highlights-cat trying to comforting anxious dog