ബോറടിമാറ്റാൻ വിറകുകമ്പിൽ സീസോ; കളിച്ചുല്ലസിച്ച് കുട്ടികൾ, ഇവന്മാർ വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ
ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്തുന്നവരാണ് കുട്ടികൾ. കുട്ടികളുടെ പുഞ്ചിരികൾ മുതിർന്നവരെയും സന്തോഷിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്തെ കുട്ടികളുടെ ഒരു പ്രയത്നമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്നതിനും കൂട്ടുകാരുമായി കൂട്ടം കൂടുന്നതിനുമൊക്കെ നിയന്ത്രണങ്ങൾ വന്നതോടെ തങ്ങളുടെ വീട്ടിലും പറമ്പിലുമൊക്കെ രസകരമായ വസ്തുക്കൾ ഉണ്ടാക്കുന്നതിലും, കളിക്കാൻ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതിലും ആനന്ദം കണ്ടെത്തുന്നവരാണ് കുട്ടികൾ. അത്തരത്തിൽ വിറകുകമ്പിൽ സീസോ കളിച്ച് ഉല്ലസിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചിരി നിറയ്ക്കുന്നത്.
Read also: സർവ രോഗങ്ങളെയും തോൽപ്പിക്കുന്ന സംഗീതവുമായി ആദിത്യ; വീഡിയോ പങ്കുവെച്ച് ജി വേണുഗോപാൽ
ഒരു തടി കക്ഷണം നിലത്തുറപ്പിച്ചിട്ട് അതിൽ മറ്റൊരു തടി പിടിപ്പിച്ചാണ് സീസോ ഉണ്ടാക്കിയിരിക്കുന്നത്. കുട്ടികൾക്ക് കളിക്കാനുള്ള സിസോയായും മെറി ഗോ റൗണ്ടായും ഉപയോഗിക്കാം ഇത്. ഐഎഎസ് ഉദ്യോഗസ്ഥനായ ഷേർ സിംങ് മീണ കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ക്രിയേറ്റിവിറ്റിയുടെ വേറെ ലെവൽ’ എന്നാണ് മിക്കവരുടെയും അഭിപ്രായം.
In one of my #Village #atamnirbharbano kids made their own sea saw by Jugad and enjoying max.
— Sher Singh Meena (@SherSingh_IAS) June 12, 2020
Really playing games gives happiness and fuels creativity in kids. #panna pic.twitter.com/UAsTwaIBeT
Story Highlights: children make funny playground