‘നീ വാ എൻ ആറുമുഖാ..’- മനോഹരമായ ചുവടുകളിൽ ലാസ്യഭാവവുമായി രചന നാരായണൻകുട്ടിയുടെ കവർ ഡാൻസ്

June 27, 2020

മലയാള സിനിമയിൽ നർത്തകിമാരായ ഒട്ടേറെ നായികമാരുണ്ട്. നൃത്തവേദികളിലെ മികവുമായി വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് രചന നാരായണൻകുട്ടി. സിനിമയിൽ സജീവമായപ്പോഴും നൃത്തമെന്ന വരദാനത്തെ രചന കൈവിട്ടില്ല. ഇപ്പോൾ, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നീ വാ ആറുമുഖാ..’ എന്ന ഗാനത്തിന് കവർ വേർഷൻ ഒരുക്കിയിരിക്കുകയാണ് രചന.

സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് രചന നൃത്തത്തിലൂടെ ആശംസ അറിയിച്ചത്. ഗ്രാമീണ പശ്ചാത്തലത്തിൽ അതിമനോഹരമായ ചുവടുകളുമായാണ് രചന എത്തുന്നത്.

Read More: പിറന്നാൾ ദിനത്തിൽ സുരേഷ് ഗോപിക്ക് മക്കളൊരുക്കിയ സർപ്രൈസ്- ശ്രദ്ധേയമായി ആഘോഷ ചിത്രം

നൃത്തത്തിന്റെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നതും രചന തന്നെയാണ്. സുരേഷ് ഗോപിക്ക് സമർപ്പണം എന്ന കുറിപ്പോടെയാണ് നൃത്തം പങ്കുവെച്ചിരിക്കുന്നത്. സിനിമയിൽ കെ എസ് ചിത്രയും കാർത്തിക്കും ചേർന്നാലപിച്ച ഗാനം കവർ വേർഷനുവേണ്ടി ശ്രുതി ചന്ദ്രശേഖറും, ഉദയ് ശങ്കർ ലാലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

Story highlights-cover dance by rachana narayanankutty