‘മഹിഷ്മതി സാമ്രാജ്യത്തിലും’ മാസ്ക് നിര്‍ബന്ധം; വീഡിയോ പങ്കുവെച്ച് രാജമൗലി

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. രാജ്യത്തും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തം. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ വ്യക്തി ശുചിത്വവും മാസ്കും ഒരു പരിധിവരെ സഹായിക്കുന്നു. മാസ്ക് ധരിക്കാന്‍ എല്ലാവരോടുമായി ആഹ്വാനം ചെയ്യുകയാണ് ചലച്ചിത്ര സംവിധായകന് രാജമൗലിയും.
രാജമൗലി സംവിധാനം നിര്‍വഹിച്ച ബാഹുബലി എന്ന ചിത്രത്തിലെ ചെറിയൊരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്റെ ആഹ്വാനം. ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ മഹിഷ്മതിയിലും മാസ്ക് നിര്‍ബന്ധമാക്കി എന്നാണ് രാജമൗലി രസകരമായ വീഡിയോയിലൂടെ പറഞ്ഞുവയ്ക്കുന്നത്.
മഹിഷ്മതി സാമ്രാജ്യത്തിലെ ബാഹുബലിയുടേയും പല്‍വാല്‍ ദേവന്റെയും മാസ്ക് ധരിച്ചുള്ള വീഡിയോയാണ് രാജമൗലി പങ്കുവെച്ചത്. ബാഹുബലി എന്ന ചിത്രത്തിലെ ഒരു രംഗമാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനഃരാവിഷ്കരിച്ചിരിക്കുന്നത്.
രണ്ട് ഭാഗങ്ങളായി തിയേറ്ററുകളിലെത്തിയ ബാഹുബലി എന്ന ചിത്രം ബോക്സ്ഓഫീസ് കളക്ഷനിലും ചരിത്രം സൃഷ്ടിച്ചിരുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം തിയേറ്ററുകളിലെത്തി. പ്രഭാസിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായിരുന്നു ബാഹുബലി.
Story highlights: Covid face mask Awareness video by Rajamouli